മുഖാവരണം ശീലമാക്കി സ്വദേശികളും വിദേശികളും
text_fieldsമത്ര: പൊലീസ് കർശന നടപടി സ്വീകരിച്ചുതുടങ്ങിയതോടെ മുഖാവരണം ശീലമാക്കി സ്വദേശികളും വിദേശികളും. താമസസ്ഥലത്തു നിന്നും മാലിന്യം കളയാൻ പുറത്തിറങ്ങുന്നവര്‍ പോലും മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. ഇരുപത് റിയാലാണ് പൊതു സ്ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവരിൽ നിന്ന് പിഴ ഇൗടാക്കുക. ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണ്. ഒാഫിസുകളിൽ കടന്നുചെന്ന് പരിശോധന നടത്താൻ പൊലീസിന് അനുമതി നൽകിയിട്ടുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയാവുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളിലായി മസ്കത്ത് അടക്കം ഗവർണറേറ്റുകളിൽ നിരവധി പ്രവാസികൾക്കാണ് മുഖാവരണം ധരിക്കാത്തതിന് പിടിവീണത്. പിടിയിലാകുന്നവരുടെ റെസിഡൻറ് കാർഡ് നമ്പർ രേഖപ്പെടുത്തി പോവുകയാണ് ചെയ്യുന്നത്.
റെസിഡൻറ് കാർഡ് പുതുക്കുേമ്പാൾ അല്ലെങ്കിൽ രാജ്യത്തിന് പുറത്തുപോകുേമ്പാൾ ഇവർ ഇൗ പിഴ അടക്കേണ്ടി വരും. മാസ്കിന് പകരം ടൗവൽ കെട്ടുന്ന ശീലം പലർക്കുമുണ്ട്. ഇൗ ശീലം പക്ഷേ, പൊലീസ് അനുവദിച്ച് തരാനിടയില്ല. കഴിഞ്ഞ ദിവസം മത്രയിൽ താമസസ്ഥലത്തിന് തൊട്ടടുത്തുള്ള സൂപ്പര്‍ മാർക്കറ്റില്‍ ടൗവൽകൊണ്ട് മുഖം കെട്ടി ക്യൂ നിന്ന കണ്ണൂര്‍ സ്വദേശിക്ക് പൊലീസിെൻറ പിടിവീണിരുന്നു. റെസിഡൻറ് കാർഡിെൻറ ഫോേട്ടായെടുത്ത ശേഷമാണ് പൊലീസ് പോയതെന്ന് ഇദ്ദേഹം പറയുന്നു. നേരത്തേ തുണി കൊണ്ടുള്ള മുഖാവരണം വിലക്കിയിരുന്നില്ല.
ആ ധാരണയില്‍ പുറത്തിറങ്ങി നടന്ന നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസിെൻറ പിടി വീണിരുന്നു. അതേ സമയം, ആവശ്യത്തിന് മാസ്ക് ലഭ്യമല്ല എന്നതും കുഴക്കുന്നുണ്ട്. കടകളൊന്നും തുറക്കാത്തതുകൊണ്ടാണ് ദൗര്‍ലഭ്യം നേരിടുന്നത്. ഫാര്‍മസികളില്‍ ഒരു മാസ്കിന് 250ബൈസ നല്‍കണം. ഹൈപ്പർമാർക്കറ്റുകളിൽ ഒന്നിന് 150 ബൈസയാണ് ഇൗടാക്കുന്നത്. എന്നാൽ, മത്രയിൽ നിന്നുള്ളവർക്ക് പുറത്തുവരാൻ ബുദ്ധിമുട്ടുള്ളതിനാൽ ഫാർമസികളെ ആശ്രയിക്കുകയേ രക്ഷയുള്ളൂ.
മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷ ഉപകരണങ്ങളുടെ വിൽപന 50 മുതൽ 60 ശതമാനം വരെ വർധിച്ചതായി വിവിധ വ്യാപാര സ്ഥാപനങ്ങൾ പറയുന്നു. ഷോപ്പിങ് സെൻററുകളിൽ മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുതെന്ന് അധികൃതർ നേരത്തേ നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.