നിർമാണത്തിലിരുന്ന മസ്ജിദിെൻറ മിനാരം തകർന്ന് നാലുപേർക്ക് പരിക്ക്
text_fieldsസൂർ: നിർമാണത്തിലിരുന്ന മസ്ജിദിെൻറ മിനാരം തകർന്നുവീണ് നാലു തൊഴിലാളികൾക്ക് പരിക്ക്. സൂറിനടുത്ത് അൽ കാമിൽ അൽ വാഫിയിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്. പുതുതായി പണികഴിപ്പിക്കുന്ന പള്ളിയുടെ കോൺക്രീറ്റ് പണി തീരാൻ ഏകദേശം ഒരു മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് അപകടം ഉണ്ടായത്.
പാകിസ്താനികളും ബംഗാളികളുമായ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വാർപ്പിന് ഉപയോഗിച്ച ജാക്കി തകർന്ന് പള്ളിയുടെ മിനാരം തകർന്നുവീണത്. പരിക്കേറ്റവർ സൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസ്ഥലത്തുണ്ടായിരുന്ന മലയാളിയായ തുളസി അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. അറബിയുടെ നിർദേശപ്രകാരം സ്ഥലത്തെത്തിയ താൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നതെന്ന് വർക്കല സ്വദേശിയായ തുളസി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
