മസീറ ടൂറിസം ഫോറം ആഗസ്റ്റിൽ
text_fieldsമസ്കത്ത്: മസീറ ടൂറിസം ഫോറം ആഗസ്റ്റിൽ നടത്തുമെന്ന് മസീറയിലെ വാലി ശൈഖ് അബ്ദുല്ല ബിൻ അബ്ദുല്ല ബാവീൻ പറഞ്ഞു. ഈ സംരംഭം ദ്വീപിന്റെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. മസീറ വാലിയുടെ ഓഫിസുമായി സഹകരിച്ച് തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസ് സംഘടിപ്പിക്കുന്ന ഫോറം ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും ഉയർത്താനും ലക്ഷ്യമിടുന്നതായി ബാവീൻ അറിയിച്ചു. പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളും പ്രാദേശിക സമൂഹവും പങ്കാളിയാകും. ദ്വീപിലെ സമൃദ്ധമായ സമുദ്രജീവികളും പരമ്പരാഗത കരകൗശലവസ്തുക്കളുമുൾപ്പെടെ മസീറയുടെ വൈവിധ്യമാർന്ന വശങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഫോറം മാറും.
ദ്വീപിൽ സമീപഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികൾ ബവീൻ വിശദീകരിച്ചു. ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയുടെ പ്രധാന ശൃംഖലയുമായി വിലായത്തെ ബന്ധിപ്പിക്കൽ, വിലായത്തിലെ വൈദ്യുതിയുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ അന്തർവാഹിനി കേബിളും ഓവർഹെഡ് വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകളും മാഹൂത്തിൽനിന്ന് മസീറയിലേക്ക് നീട്ടുന്നത് ഇതിലുൾപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

