മസീറ ഹാർബർ വികസനപദ്ധതികൾ അവസാനഘട്ടത്തിൽ
text_fieldsമസീറ ഹാർബർ പ്രദേശം
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ മസീറ വിലായത്തിലെ ഫിഷിങ് ഹാർബർ വികസനം അവസാനഘട്ടത്തിൽ. ഇൗ മാസം അവസാനത്തോടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാവും. കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ സ്വകാര്യമേഖലയുടെ സഹായത്തോടെയാണ് വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മത്സ്യ സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ശക്തമാക്കുക, ഹാർബറിെൻറ പാശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്ന എന്നിവയാണ് ലക്ഷ്യം. ചെറിയ മീൻ പിടുത്ത ബോട്ടുകൾക്കും വലിയ നൗകകൾക്കും നങ്കൂരമിടാൻ പുതിയ നങ്കൂര സ്ഥലം നിർമിക്കുന്നതും പദ്ധതിയിലുണ്ട്. പുതുതായി നിർമിക്കുന്ന രണ്ട് നങ്കൂര ഇടങ്ങൾക്ക് 180 മീറ്ററോളം ദൈർഘ്യമുണ്ടാവും. മേഖലയിൽ മീൻ പിടുത്തക്കാരുടെയും മീൻപിടുത്ത ബോട്ടുകളുടെയും നൗകകളുടെയും എണ്ണം വർധിച്ചതുകൊണ്ടാണ് ഹാർബർ വികസിപ്പിക്കുന്നതെന്ന് ഫിഷറീസ് െഡവലപ്മെൻറ് സെൻറർ തലവൻ യൂസുഫ് ബിൻ ഹമദ് അൽ നഹ്ദി പറഞ്ഞു. മത്സ്യബന്ധന ബോട്ടുകൾക്കും മറ്റും ഇന്ധനം നിറക്കാനുള്ള സൗകര്യം വർധിപ്പിക്കുകയും വലിയ ബോട്ടുകൾക്കും നൗകകൾക്കും ചേർത്ത് കരയോട് വെക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. മസീറയിൽനിന്നുള്ള മീൻ പിടുത്തം കഴിഞ്ഞവർഷം വൻതോതിൽ വർധിച്ചിരുന്നു. കഴിഞ്ഞ വർഷം 24,239 ടൺ മത്സ്യമാണ് ഇവിടെനിന്ന് ലഭിച്ചത്. 19,83,300 റിയൽ വിലവരുന്നതാണിത്. 2019ൽ 15,359 ടൺ മത്സ്യമാണ് ലഭിച്ചത്. ഇതിന് 13,756,000 റിയാലാണ് ലഭിച്ചത്. വികസനപ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ മസീറയിൽനിന്നുള്ള മീൻ ലഭ്യത വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

