കടലാമകളെ വരവേൽക്കാൻ മസീറ ഒരുങ്ങി; ദ്വീപിൽ ശുചീകരണ യജ്ഞം പൂർത്തിയായി
text_fieldsമസ്കത്ത്: അപൂർവ ഇനം കടലാമകളുടെ സുരക്ഷിതത്വവും കടൽത്തീരങ്ങളുടെ ശുചിത്വവും ഉറപ്പാക്കുന്നതിനായി മസീറ ദ്വീപിൽ നടപ്പാക്കിയ വൻ ശുചീകരണ യജ്ഞം വിജയകരമായി സമാപിച്ചു. മസീറയിലെ പരിസ്ഥിതി സെന്ററിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും പങ്കാളിത്തത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. കടലാമകൾ മുട്ടയിടാൻ എത്തുന്ന മസീറയിലെ തെക്കൻ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ശുചീകരണം. ഏകദേശം 47 കിലോമീറ്റർ നീളത്തിലുള്ള തീരപ്രദേശമാണ് കാമ്പയിന്റെ ഭാഗമായി പൂർണമായും ശുചീകരിച്ചത്.
കടലാമകളുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് ഭീഷണിയായി തീരങ്ങളിൽ അടിഞ്ഞുകൂടിയ 57 ടണ്ണിലധികം സമുദ്ര മാലിന്യമാണ് ഇവിടുത്തെ തീരങ്ങളിൽ നിന്നും നീക്കിയത്. കടലാമകളുടെ മുട്ടയിടുകയും വിരിയുകയും ചെയ്യുന്ന കാലയളവിൽ അവയുടെ ജീവന് വലിയ ഭീഷണിയാകുന്ന, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വലകളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമാണ് പ്രധാനമായും ശേഖരിച്ചത്. സമുദ്ര പരിസ്ഥിതിയുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതിനൊപ്പം വംശനാശഭീഷണി നേരിടുന്ന കടലാമകൾക്ക് സുരക്ഷിതമായ പ്രജനന അന്തരീക്ഷം ഒരുക്കുക എന്നതായിരുന്നു ഈ പരിസ്ഥിതി സൗഹൃദ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

