‘മസീറ വിന്റർ ഫോറം’ 19 മുതൽ
text_fieldsമസ്കത്ത്: വിനോദസഞ്ചാരത്തിന്റെയും പ്രാദേശിക കരകൗശലങ്ങളുടെയും പ്രോത്സാഹനത്തിനായുള്ള വാർഷിക പരിപാടിയായ ‘മസീറ വിന്റർ ഫോറം’ വെള്ളിയാഴ്ച നടക്കും. അതിശയകരമായ ബീച്ചുകൾക്കും പൈതൃകത്തിനും പേരുകേട്ട ഒമാനിലെ ഏറ്റവും വലിയ ദ്വീപായ മസീറയിൽ മുനിസിപ്പാലിറ്റിയാണ് ഫോറം സംഘടിപ്പിക്കുന്നത്.
പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദ്വീപിലെ കരകൗശല വ്യവസായങ്ങളെ മറ്റ് സർക്കാർ, സ്വകാര്യ, സിവിൽ അധികാരികളുടെ സഹകരണത്തോടെ ഉയർത്തുകകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി 26വരെ മസീറ ദ്വീപിലെ സീ പാർക്കിലായിരിക്കും പരിപാടിയെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഒമാനിൽ നിന്ന് മാത്രമല്ല ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ
പറഞ്ഞു.
ഫോറം ദ്വീപിന്‍റെ സാംസ്കാരിക പൈതൃകം, കരകൗശല വ്യവസായങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിനും പ്രാദേശിക സേവനങ്ങൾക്കും സാധാരണ കുടുംബങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കും പ്രോത്സാഹനം നൽകുന്നതിനും സഹായിക്കും.
ഫോറത്തിന്റെ ഒരാഴ്ചത്തെ പ്രവർത്തനങ്ങളിൽ കുട്ടികളുടെ മത്സരങ്ങളിലും ബീച്ച് ഗെയിമുകളിലും ബീച്ച് സോക്കർ, ബീച്ച് വോളിബാൾ, മാരത്തൺ റേസ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
