തെരുവു മൃഗങ്ങളുടെ പോറ്റമ്മയായി മറിയം ബലൂഷി
text_fieldsമറിയം അൽ ബലൂഷി ഒാമന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നു
മസ്കത്ത്: പൂച്ചകളെയും നായ്ക്കളെയും സ്നേഹത്തോടെ വീട്ടിൽ പോറ്റി വളർത്തുകയാണ് സ്വദേശി വനിതയായ മറിയം അൽ ബലൂഷി. തെരുവിൽനിന്ന് കണ്ടെടുത്ത മൃഗങ്ങൾക്കാണ് മസ്കത്തിലെ വീട്ടിൽ ഇവർ അഭയമരുളുന്നത്. 480 പൂച്ചകളും 12 നായ്ക്കളുമാണ് സർക്കാർ സർവിസിൽനിന്ന് വിരമിച്ച ഇൗ 51 കാരിയുടെ സംരക്ഷണയിലുള്ളത്. ഇതിൽ 12 പൂച്ചകൾ അന്ധരാണ്.
മൃഗസംരക്ഷണം തലക്കുപിടിച്ചതു കാരണം അയൽക്കാരുടെ പരാതികൾ വർധിച്ചപ്പോൾ വീട് മാറേണ്ടിവന്നിട്ടുമുണ്ട് മറിയത്തിന്. ഇവയുടെ ഭക്ഷണത്തിനും മെഡിക്കൽ ആവശ്യങ്ങൾക്കുമായി മാസം തോറും മൂവായിരത്തിലധികം റിയാലാണ് ഇവർ ചെലവിടുന്നത്. തെരുവ് മൃഗങ്ങൾക്കും മറ്റും ഭക്ഷണം നൽകിയിരുന്ന മുൻ അയൽവാസിയാണ് തനിക്ക് പ്രചോദനമെന്നും ഇവർ പറയുന്നു.
ചെറുപ്പത്തിൽ അനാഥത്വത്തിെൻറ നോവറിഞ്ഞ് വളർന്നതാണ് ഇവർ. കഴിഞ്ഞ പത്തുവർഷമായി മൃഗങ്ങളുടെ സംരക്ഷണം ഇവർ നിർവഹിച്ചുവരുന്നു. 2008ൽ തെൻറ മകൻ ഒരു പേർഷ്യൻ പൂച്ചക്കുട്ടിയെ വീട്ടിൽ കൊണ്ടുവന്നതായി ഇവർ പറയുന്നു. മറ്റു പല അമ്മമാരെയും േപാലെ അതിനെ വീട്ടിൽ വളർത്താനാകില്ലെന്ന നിലപാടാണ് താൻ ആദ്യമെടുത്തതെന്ന് ഇവർ പറയുന്നു. മകന് പൂച്ചയെ ശരിയായ രീതിയിൽ േനാക്കിവളർത്താനോ ശുചിത്വം പാലിക്കാനോ കഴിയില്ലെന്നതിനാലാണ് വളർത്താൻ സമ്മതിക്കാതിരുന്നത്. രണ്ടു വർഷത്തിനുശേഷമാണ് ഇവരുടെ കാഴ്ചപ്പാട് മാറിയതും ഒരു പൂച്ചയെ വളർത്താൻ തുടങ്ങിയതും. പതിയെ മറിയം ബലൂഷിയുടെ മൃഗസ്നേഹം ആളുകൾ അറിയാൻ തുടങ്ങി. ഇതോടെ രാജ്യം വിട്ട് േപാവുന്ന വിദേശികൾ വളർത്ത് മൃഗങ്ങളെ മറിയത്തിെൻറ വീട്ടുപടിക്കൽ ഉപേക്ഷിച്ച് പോവാൻ തുടങ്ങി. ഇതോടെ ഇത്തരം മൃഗങ്ങളുടെ സംരക്ഷണ ഉത്തരവാദിത്തം മറിയത്തിെൻറ ബാധ്യതയായി.
പൂച്ചകളുടെയും പട്ടികളുടെയും എണ്ണം വർധിച്ചപ്പോൾ അയൽവാസികൾ പരാതി ഉയർത്തി. ഇത് കാരണം 2014 ൽ മറിയം പുതിയ വീട് വാങ്ങി. തെരുവുകളിൽ മോശമായ സാഹചര്യത്തിൽ നിന്ന് രക്ഷിച്ചവയാണ് പല മൃഗങ്ങളും. വീട്ടിൽ പ്രത്യേകം കൂടുകളുണ്ടാക്കിയാണ് ഇവയെ താമസിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

