മറുനാട്ടില്‍ മലയാളി അസോസിയേഷൻ ഓണം-ബക്രീദ് ആഘോഷം നാളെ
text_fieldsമറുനാട്ടില്‍ മലയാളി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ ഓണം-ബക്രീദ് ആഘോഷങ്ങള്‍ വെള്ളിയാഴ്ച ബൗഷര്‍ സി. ബി.എഫ്.എസ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
‘ഉത്സവം 2023’ പേരില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളിൽ സിനിമ, ടെലിവിഷന്‍ താരങ്ങളായ കളിക്കളം പ്രദീപ്, ഫുഡ് വ്ലോഗൾ കിഷോർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കമ്യൂണിറ്റി വെൽഫെയര്‍ സെക്രട്ടറി പി.ടി.കെ. ഷമീര്‍, ഡോ. രാജശ്രീ നാരായണന് കുട്ടി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വിദ്യാഭ്യാസ ഉപദേഷ്ടാവ് വിനോബ തുടങ്ങിയവർ പങ്കെടുക്കും. നാടന്‍ കലകള്‍, പഞ്ചവാദ്യം, മഹാബലി എഴുന്നള്ളത്ത്, തിരുവാതിരകളി, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി അരങ്ങിലെത്തും. അസോസിയേഷന് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രട്ടറി ജയന് ഹരിപ്പാട്, ട്രഷറര്‍ പിങ്കു അനില്‍കുമാര്‍, രക്ഷാധികാരി ഫവാസ് കൊച്ചന്നൂര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

