മറുനാട്ടില്‍ മലയാളി അസോസിയേഷന് ഓണം-ബക്രീദ് ആഘോഷം ഇന്ന്
text_fieldsമസ്കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ ഓണം-ബക്രീദ് ആഘോഷങ്ങള്‍ ഇന്ന് ബൗഷര്‍ സി. ബി.എഫ്.എസ് ഹാളില്‍ ‘ഉത്സവം 2023’ എന്ന പേരില്‍ അരങ്ങേറും. സിനിമ, ടെലിവിഷന്‍ താരങ്ങളായ കളിക്കളം പ്രദീപ്, ഫുഡ് വ്ലോഗര്‍ കിഷോര്‍ എന്നിവ മുഖ്യാതിഥികളായിരിക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കമ്യൂണിറ്റി വെൽഫെയര്‍ സെക്രട്ടറി ഷമീര്‍ പി.ടി.കെ, ഡോ. രാജശ്രീ നാരായണന് കുട്ടി, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് വിനോബ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
നാടന്‍കലകള്‍, പഞ്ചവാദ്യം, മഹാബലി എഴുന്നള്ളത്ത്, തിരുവാതിരക്കളി, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങിലെത്തും.

