മറുനാട്ടിൽ മലയാളി അസോസിയേഷൻ
text_fieldsമസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ (എം.എൻ.എം.എ) ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. വി.എസ്. അബ്ദുൽ റഹ്മാൻ റമദാൻ സന്ദേശം നൽകി. അസൈബ ഗാർഡൻ അപ്പാർട്ട്മെൻറ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ എം.എൻ.എം.എ കുടുംബാംഗങ്ങളും കുട്ടികളും സാമൂഹികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
പ്രവാസി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ രാജൻ കൊക്കുരി, മലയാളം ഒമാൻ ചാപ്റ്റർ അമരക്കാരൻ രതീഷ് പട്ടിയാത്ത്, ജി.കെ.പി.ഡബ്ല്യു.എ ഒമാൻ പ്രസിഡന്റ് എൻ. മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജയൻ ഹരിപ്പാട് സ്വാഗതവും രക്ഷാധികാരി ഫവ്വാസ് കൊച്ചന്നൂർ നന്ദിയും പറഞ്ഞു. ട്രഷറർ പിങ്കു അനിൽ കുമാർ, വൈസ് പ്രസിഡന്റ് മനോഹരൻ ചെങ്ങളായി, ജോയന്റ് സെക്രട്ടറി മണികണ്ഠൻ, മറ്റ് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

