മാര്‍ത്തോമ മെത്രാപ്പൊലീത്ത ഇന്ത്യന്‍ സ്ഥാനപതിയെ സന്ദര്‍ശിച്ചു
text_fieldsമലങ്കര മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്ങിനെ സന്ദർശിച്ചപ്പോൾ
മസ്കത്ത്: മലങ്കര മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ്ങിനെ സന്ദർശിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സാജന് വര്‍ഗീസ്, ബിനു തോമസ്, സന്തോഷ് കോവൂര്‍, ഡോ. ബേബി സാം സാമുവല്‍ എന്നിവർ സംബന്ധിച്ചു.
ഗാല സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക, സുഹാര്‍ സെന്റ് തോമസ് മാര്‍ത്തോമ ഇടവക എന്നിവിടങ്ങളിലും മെത്രാപ്പൊലീത്ത സന്ദര്‍ശിക്കും. മാര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ 47ാമത് വാര്‍ഷിക ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായാണ് തിയോഡോഷ്യസ് മെത്രാപ്പൊലീത്ത ഒമാനിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി മെത്രാപ്പൊലീത്ത മാര്‍ച്ച് 13ന് കേരളത്തിലേക്ക് മടങ്ങും.