മാർസ് ഹൈപ്പർമാർക്കറ്റിൽ ആപ്പിൾ ഫെസ്റ്റ് തുടങ്ങി
text_fieldsമസ്കത്ത്: അൽ ഖൂദ്, ബർക്ക മാർസ് ഹൈപ്പർമാർക്കറ്റുകളിൽ ആപ്പിൾ ഫെസ്റ്റിന് തുടക്കമായി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആപ്പിളുകളുടെ ശേഖരം ഒരുക്കിയിട്ടുള്ള ഫെസ്റ്റ് ഏപ്രിൽ രണ്ടിനാണ് ആരംഭിച്ചത്. ഇൗമാസം എട്ടുവരെ ഫെസ്റ്റ് തുടരും. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, അമേരിക്ക, ബ്രസീൽ, ചൈന, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള മുപ്പതിലേറെ ഇനം ആപ്പിളുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ആപ്പിളിൽനിന്നുള്ള നിരവധി ഉൽപന്നങ്ങളും ഫെസ്റ്റിെൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിപുല ശ്രേണിയിലുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കി ‘വൺ സ്റ്റോപ് ഹൈപ്പർമാർക്കറ്റ്’ എന്ന് ഇതിനകം പേരെടുത്ത മാർസിൽ ആപ്പിൾ ഫെസ്റ്റ് നിരവധി ഉപഭോക്താക്കളെയാണ് ആകർഷിക്കുന്നത്.
