മാർസ് ഹൈപ്പർ മാർക്കറ്റ് സീബ് സൂഖിൽ ഒൗട്ട്ലെറ്റ് തുറന്നു
text_fieldsമസ്കത്ത്: സീബ് സൂഖിൽ മാർസ് ഹൈപ്പർ മാർക്കറ്റ് ഒൗട്ട്ലെറ്റ് സീബ് വാലി ശൈഖ് ഇബ്റാഹിം യഹ്യ അൽ റവാഹി ഉദ്ഘാടനം ചെയ്തു. മാർസ് ഹൈപ്പർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ വി.ടി. വിനോദ്, എക്സിക്യൂട്ടീവ് ഡയറകട്ർ നവീജ് വിനോദ്, ജനറൽ മാനേജർ ഉണ്ണികൃഷ്ണ പിള്ള, ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) സെയ്ദ് അൽ മാലികി തുടങ്ങിയവർ പെങ്കടുത്തു.
മാർസ് ഹൈപ്പർ മാർക്കറ്റിെൻറ ഒമാനിലെ 19ാമത് ഒൗട്ട്ലെറ്റാണ് സീബ് സൂഖിൽ പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒമാനി സാംസ്കാരിക പരിപാടികൾ, നൃത്തം, കോമഡി ഷോ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ, ആകർഷകമായ വില, സൗകര്യപ്രദമായ ഷോപ്പിങ് അന്തരീക്ഷം എന്നിവയുമായി മാർസ് ഒമാൻ വിപണിയിൽ മികച്ച മാതൃകയാണെന്ന് മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർസ് എല്ലായ്പ്പോഴും മികച്ച ചില്ലറ വിൽപന സങ്കൽപങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നും തങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നുവെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ നവീജ് വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
