മാർസ് അൽഖൂദ്, ബർക്ക ഒൗട്ട്ലെറ്റുകളിൽ വിലക്കുറവ് മേള
text_fieldsമസ്കത്ത്: മാർസ് ഹൈപ്പർമാർക്കറ്റിെൻറ അൽഖൂദ്, ബർക്ക ഒൗട്ട്ലെറ്റുകളിൽ ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് സൂപ്പർ ഡീൽസ് പ്രൊമോഷൻ മേള നടക്കും. എല്ലാ വിഭാഗത്തിലുംപെട്ട ഉൽപന്നങ്ങളും മുെമ്പങ്ങുമില്ലാത്ത വിലക്കുറവിൽ ഇൗ മൂന്നുദിവസം ലഭ്യമാകും. ഭക്ഷണം, എഫ്.എം.സി.ജി, വസ്ത്രം, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കളിപ്പാട്ടങ്ങൾ തുടങ്ങി എല്ലാ വിഭാഗത്തിലും ആകർഷക പ്രൊമോഷനുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണെന്നും വരുംദിവസങ്ങളിൽ കൂടുതൽ ആകർഷകങ്ങളായ പ്രൊമോഷനുകൾ ഏർപ്പെടുത്താൻ പദ്ധതിയുണ്ടെന്നും മാർസ് ഇൻറർനാഷനൽ മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് പറഞ്ഞു. ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയുന്ന നിരക്കിലുള്ള ഷോപ്പിങ് അനുഭവം ഇൗ വാരാന്ത്യത്തിൽ ഒരുക്കുകയാണ് ലക്ഷ്യമെന്നും വിനോദ് പറഞ്ഞു. വേറെയെവിടെയും ലഭ്യമാകാത്ത നിരക്കിലുള്ള വിലനിലവാരം ഉപഭോക്താക്കൾക്ക് സംതൃപ്തി പകരുന്നതാകുമെന്ന് മാർസ് ഇൻറർനാഷനൽ എക്സിക്യൂട്ടിവ് ഡയറക്ടർ നവീജ് വിനോദ് പറഞ്ഞു.