ആഘോഷങ്ങൾക്ക് നിറംപകരാൻ ‘അറേബ്യൻ സൂഖു’മായി മാർക്ക് ആൻഡ് സേവ്
text_fieldsസുഹാർ: പ്രശസ്ത റീട്ടെയിൽ ബ്രാൻഡായ മാർക്ക് ആൻഡ് സേവ് സുഹാർ ശാഖയിൽ പരമ്പരാഗത ഉൽപന്നങ്ങളും വൈവിധ്യമാർന്ന ഭക്ഷണങ്ങളും വിനോദപരിപാടികളും സമന്വയിപ്പിച്ചുള്ള ‘അറേബ്യൻ സൂഖ്’ മേളക്ക് ബുധനാഴ്ച തുടക്കമായി. ആഗസ്റ്റ് 23 വരെയാണ് കുടുംബങ്ങൾക്കും കുട്ടികൾക്കുമായി ഒരു കുടക്കീഴിൽ ഈ പ്രത്യേക വിപണി ഒരുങ്ങുന്നത്.
സന്ദർശകർക്ക് സജീവമായ ഷോപ്പിംഗ്-വിനോദ അനുഭവം സമ്മാനിക്കുന്ന മേളയിൽ പരമ്പരാഗത ഒമാനി ഉൽപന്നങ്ങൾ, പരമ്പരാഗത തൊപ്പികൾ, മിഠായികൾ, മറ്റ് സ്പെഷ്യൽ പലഹാരങ്ങൾ എന്നിവ ലഭ്യമാകുമെന്ന് മാനേജ്മെന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂടാതെ ഊദ്, സുഗന്ധദ്രവ്യങ്ങൾ, പെർഫ്യൂമുകൾ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രക്കുകൾ, ഐസ്ക്രീമുകൾ, പരമ്പരാഗത ഒമാനി രുചികൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണശാലകളും മേളയുടെ ആകർഷണമാണ്. അറബിക് നൃത്തമടക്കം എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാവുന്ന കലാപരിപാടികളും അരങ്ങേറും.
മൈലാഞ്ചി ഡിസൈനിംഗ്, ഫേസ് പെയിന്റിംഗ്, 360 ഡിഗ്രി ഫോട്ടോ ബൂത്ത്, ജമ്പിംഗ് കാസിൽ, ഗെയിമിംഗ്, ഡ്രിഫ്റ്റിംഗ് ബൈക്ക് ആക്റ്റിവിറ്റികൾ തുടങ്ങിയ വിനോദപരിപാടികളും മേള സജീവമാക്കും. അറേബ്യൻ സൂഖിന്റെ ഭാഗമായി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും നേടാനുള്ള മത്സരങ്ങളും പ്രത്യേക ‘അവർലി ഓഫറുകളും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്.
അറേബ്യൻ സൂഖിനൊപ്പം ഒമാനിലെ തങ്ങളുടെ ഔട്ട്‌ലെറ്റുകളിൽ വരാനിരിക്കുന്ന ഓണാഘോഷങ്ങൾക്കായുള്ള വിപുലമായ ഒരുക്കങ്ങളും മാർക്ക് ആൻഡ് സേവ് ആരംഭിച്ചിട്ടുണ്ട്. ഒമാനിലെ മലയാളി കുടുംബങ്ങൾക്കായി പുതിയ ഓണം കലക്ഷനുകൾ, ഫ്രഷ് ഉൽപന്നങ്ങൾ, വൈവിധ്യമാർന്ന കേരളീയ വിഭവങ്ങൾ എന്നിവയാണ് സ്റ്റോറുകളിൽ സജ്ജീകരിക്കുന്നത്.
കേരളത്തിന്റെ തനത് രുചികളും ആഘോഷപ്പൊലിമയും ഒമാനിലെ പ്രവാസികളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറികളും മറ്റ് ഉത്സവ അവശ്യസാധനങ്ങളും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് സുഗമമായി ഷോപ്പിങ് നടത്താനുള്ള വിപുലമായ സൗകര്യങ്ങൾ ഓണം സീസണിൽ ലഭ്യമാകും. അറേബ്യൻ സൂഖ് മേളയിലൂടെയും ഓണം ഒരുക്കങ്ങളിലൂടെയും ഒമാനിലെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ മികച്ചൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനാണ് മാർക്ക് ആൻഡ് സേവ് ലക്ഷ്യമിടുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഒമാൻ റീജ്യൻ സെയിൽസ് ഹെഡ് മുഹമ്മദ് റഹാൻ, ഫിനാൻസ് ഹെഡ് ശറഫുദ്ദീൻ, പി.ആർ.ഒ അബ്ദുല്ല അൽ അംറി, അഡ്മിൻ എക്സിക്യുട്ടീവ് സീനത്ത്, ക്ലാസ്റ്റർ മാനേജർ ഷിബു കുമാർ, സുഹാർ സ്റ്റോർ മാനേജർ മിസ്ഫർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

