മാര്‍ക്ക് ആൻഡ് സേവ് ‘സൂഖ് അല്‍ ശിത്ത 2025’ ഇന്ന് മുതല്‍
text_fields‘സൂഖ് അല്‍ ശിത്ത 2025’ പ്രഖ്യാപനചടങ്ങിൽ മാര്‍ക്ക് ആൻഡ് സേവ് മാനേജ്മെന്റ് പ്രതിനിധികള്‍
മസ്കത്ത്: ഒമാനിലെ മുന്‍നിര റീട്ടെയില്‍ സ്ഥാപനമായ മാര്‍ക്ക് ആൻഡ് സേവിന്റെ ഫ്ലാഗ്ഷിപ്പ് വാല്യൂ ഇവെന്റ് ‘സൂഖ് അല്‍ ശിത്ത 2025’ വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളിലായി ബര്‍ക ബ്രാഞ്ചില്‍ നടക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
മെഗാ ഇവന്റിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഒപ്പം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 30 ഭാഗ്യശാലികൾക്ക് ഒരു വർഷത്തെ ഫ്രീ ഷോപ്പിങ്ങിനുള്ള അവസരവും ലഭിക്കും. കൂടാതെ ഗെയിംസ്, സർക്കസ് ഉൾെപ്പടെ ഉള്ള എന്റർടൈൻമെന്റ് പ്രോഗ്രാം, ലക്കി ട്രോളിസ്, സ്പിൻ ആൻഡ് വിൻ, ഷോപ്പ് ആൻഡ് വിൻ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ‘സൂഖ് അല്‍ ശിത്ത’ക്ക് ലഭിച്ച വന്‍ ഉപഭോക്തൃ പിന്തുണ ഈ വര്‍ഷവും കൂടുതല്‍ വിശാലമായി ഒരുക്കാന്‍ പ്രേരകമായെന്ന് മാനേജ്മെന്റ് പറഞ്ഞു. മാര്‍ക്ക് ആൻഡ് സേവ് സോഹാർ ബ്രാഞ്ച് 2026 ജനുവരി മധ്യത്തോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഡിസംബര്‍ ആദ്യ വാരത്തില്‍ അല്‍ ഖൂദ് ബ്രാഞ്ചിലും ഡിസംബര്‍ അവസാന വാരത്തില്‍ മബേല ബ്രാഞ്ചിലും ‘സൂഖ് അല്‍ ശിത്ത’ സംഘടിപ്പിക്കും.
ഒമാന്‍ റീജ്യനൽ ഓപറേഷന് ഹെഡ് സഹദ് നീലിയത്ത്, ജിസിസി കോമേഴ്സ്യല്‍ ഹെഡ് നഫീസ് അന്‍സാര്‍, ഒമാന്‍ സെയില്‍സ് ഹെഡ് മുഹമ്മദ് റെഹാന്, ജി.സി.സി മാര്‍ക്കറ്റിങ് ഹെഡ് ആബിദ് സിദ്ദീഖി, ഒമാന്‍ റീജിയണല്‍ എച്ച്.ആര് ഫാസില്‍, ഒമാന്‍ ഇ.ടി.സി ഹെഡ് റിപ്പുസാലി, ഒമാന്‍ മാര്‍ക്കറ്റിങ് ലീഡ് ഷാഫി സക്കീര്‍, റീജിയണല്‍ ചീഫ് അക്കൗണ്ടന്റ് അമീറുദ്ദീന്‍, റീജിയണല്‍ ബയിങ് ഹെഡ് അബ്ദുല്‍ നാഫി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

