Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനി വനിതാ ദിനം ആഘോഷിച്ച് മാർക്ക് & സേവ്

text_fields
bookmark_border
ഒമാനി വനിതാ ദിനം ആഘോഷിച്ച് മാർക്ക് & സേവ്
cancel
camera_alt


ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് മാർക്ക് ആൻഡ് സേവ് മബേല ഔട്ട്‌ലെറ്റിൽ സംഘടിപ്പിച്ച ‘സെലിബ്രേറ്റ് ഹെർ’ കാമ്പയിൻ ചടങ്ങിൽനിന്ന്


മബേല: ഒമാനി വനിതാ ദിനത്തോടനുബന്ധിച്ച് മാർക്ക് ആൻഡ് സേവ് മബേല ഔട്ട്‌ലെറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്ത്രീകളുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്നതിനായി ‘സെലിബ്രേറ്റ് ഹെർ’ കാമ്പയിനും ‘ക്യൂൻസ് ഓഫ് മാർക്ക് ആൻഡ് സേവ്’ പദ്ധതിക്കും തുടക്കമായി.

ഒമാനി നടി മൈമൂന ബിൻത് സാലിം അൽ മഅ്മരി ചടങ്ങിൽ വിശിഷ്ടാതിഥിയായി. ബദ്‍രിയ അബ്ദുല്ല അൽ ബലൂഷി, ലൈല ബിൻത് സഈദ് അൽ ഫസാരി, മാർക്ക് ആൻഡ് സേവ് ഡയറക്ടർ ഷഹ്നാസ് ബഷീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വനിതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും കാമ്പയിനിന്റെ ഭാഗമായി പ്രഖ്യാപിച്ചു. ലേഡീസ് ഉൽപന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവുകൾക്കൊപ്പം വി റിവാഡ്സ് ആപ്പിൽ രജിസ്റ്റർ ചെയ്ത വനിതാ ഉപഭോക്താക്കൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും അധികമായി അഞ്ച് ശതമാനം വിലക്കിഴിവും ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്കായി സൗജന്യ മേക്കപ്പ് കൗണ്ടറും ഒരുക്കിയിട്ടുണ്ട്.

ക്യൂൻസ് ഓഫ് മാർക്ക് ആൻഡ് സേവ് പദ്ധതിയിലൂടെ മാർക്ക് ആൻഡ് സേവ് ജീവനക്കാരും സമൂഹത്തിലെ മറ്റു മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളും ഉൾപ്പെടെയുള്ളവരുടെ നേട്ടങ്ങളും ജീവിതാനുഭവങ്ങളും പരിചയപ്പെടുത്തും. സ്ത്രീകളുടെ കഴിവുകൾ അംഗീകരിക്കുകയും അവരുടെ വിജയഗാഥകളിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്ത്രീശാക്തീകരണത്തിനും വനിതകളുടെ സംഭാവനകൾക്ക് അർഹമായ അംഗീകാരം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൂഹവുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മാർക്ക് ആൻഡ് സേവ് മാനേജ്മെന്റ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Celebrate Her Campaign at Mabela
Next Story