മാരിടൈം സെക്യൂരിറ്റി സെൻറർ സന്ദർശിച്ചു
text_fieldsമസ്കത്ത്: ഇന്ത്യയുടെ നാഷനൽ ഡിഫൻസ് കോളജിൽ നിന്നുള്ള പ്രതിനിധി സംഘം മാരിടൈം സെക്യൂരിറ്റി സെൻറർ (എം.എസ്.സി) സന്ദർശിച്ചു. എം.എസ്.സി മേധാവി കമ്മഡോർ ആദിൽ ഹമൂദ് അൽ ബുസൈദി അതിഥികളെ സ്വീകരിച്ചു.
സമുദ്ര സുരക്ഷ നിലനിർത്തുന്നതിൽ എം.എസ്.സിയുടെ പങ്കിനെക്കുറിച്ച് പ്രതിനിധി സംഘത്തിലെ അംഗങ്ങൾക്ക് അധികൃതർ വിശദീകരിച്ചു. കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സന്ദർശിക്കുകയും ദേശീയ ചുമതലകൾ നിർവഹിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സംവിധാനങ്ങളും ഉപകരണങ്ങളും കാണുകയും ചെയ്തു.
പ്രതിനിധി സംഘം സുൽത്താൻ സായുധ സേന കമാൻഡും സന്ദർശിച്ചു. പരിശീലനത്തിനും ജോയിൻറ് ഡ്രില്ലുകൾക്കുമുള്ള അസി. സാഫ് ചീഫ് ഓഫ് സ്റ്റാഫ് എയർ കമ്മഡോർ നാസർ സഇൗദ് അൽ സാദി സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ പരിശീലനവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇരുവിഭാഗവും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.