യാത്രക്കാരെ ആകർഷിക്കാൻ നിരക്കുകൾ കുറച്ച് മർഹബ ടാക്സി
text_fieldsമസ്കത്ത്: യാത്രക്കാരെ ആകർഷിക്കാൻ നിരക്കിളവുമായി മർഹബ ടാക്സി. ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കഴിഞ്ഞയാഴ്ച മുതൽ നിരത്തിലിറങ്ങിയ മർഹബയിൽ പ്രത്യേക നിരക്കുകൾ ഒരുമാസ കാലത്തേക്ക് തുടരുമെന്നാണ് അറിയുന്നത്. ഇതു പ്രകാരം ആദ്യത്തെ ആറു കിലോമീറ്ററിന് മൂന്നു റിയാലാകും കുറഞ്ഞ നിരക്ക്. 12 കിലോമീറ്ററാണ് അടുത്ത സ്റ്റേജ്. കിലോ മീറ്ററിന് 350 ബൈസ വീതമാണ് ഇൗ ഘട്ടത്തിൽ നൽകേണ്ടത്.
12 കിലോമീറ്ററിന് മുകളിൽ 150 ബൈസ വീതവും നൽകണം. ഒരു റിയാലാണ് കാൻസലേഷൻ ചാർജ്. വെയ്റ്റിങ് ചാർജായി 50 ബൈസയും നൽകണം.
ആദ്യത്തെ അഞ്ചു കിലോമീറ്ററിന് മൂന്നര റിയാലാകും നിരക്കെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പിന്നീടുള്ള ഒാരോ കിലോമീറ്ററിനും 500 ബൈസ വീതവും ഇൗടാക്കാനായിരുന്നു തീരുമാനം. ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിെൻറ അടിസ്ഥാനത്തിലാണ് നിരക്കുകളിൽ മാറ്റം വരുത്തിയതെന്ന് മർഹബ ടാക്സി സ്പെഷൽ പ്രോജക്ട് ഒാഫിസർ യൂസുഫ് അൽ ഹൂതി പറഞ്ഞു.
നിലവിലുള്ള ടാക്സികളുടെ നിരക്കിനോട് കിടപിടിക്കാൻ സാധിക്കുന്നതാണ് തങ്ങളുടെ നിരക്കുകൾ. നിലവിൽ 50 ടാക്സികളാണ് സർവിസ് നടത്തുന്നത്.
മൊബൈൽ ആപ്ലിക്കേഷൻ മുഖേന 2500 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞതായും അൽ ഹൂതി പറഞ്ഞു. ഒാരോ ദിവസവും നിരത്തിലിറക്കുമെന്ന് പറഞ്ഞ അൽ ഹൂതി ഇതുവരെ എത്ര പേർ ടാക്സികളിൽ യാത്ര ചെയ്തുവെന്ന കണക്ക് വ്യക്തമാക്കിയില്ല.ഇൻജ്വെനിറ്റി ടെക്നോളജീസ് ആണ് വിനോദ സഞ്ചാര മന്ത്രാലയത്തിെൻറ സഹകരണത്തോടെ മർഹബ മീറ്റർ ടാക്സി സർവിസ് ആരംഭിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
