മാരത്തണും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
text_fieldsഅവാബി മലയാളി കൂട്ടായ്മയും അവാബി സ്പോർട്സ് ടീമും സംയുക്തമായി നടത്തിയ മാരത്തൺ
മസ്കത്ത്: അവാബി മലയാളി കൂട്ടായ്മയും അവാബി സ്പോർട്സ് ടീമും സംയുക്തമായി മാരത്തണും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
ശൂറ കൗൺസിൽ അംഗം താരിഖ് ബിൻ മുഹമ്മദ് അൽ കറൂസി മുഖ്യാതിഥിയും റുസ്താഖ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ബിജു വർഗീസ് പ്രത്യേക അതിഥിയുമായി.
റുസ്താക് മലയാളീസിന്റെ സെക്രട്ടറി നിതിൻ ജോർജ്, കൈരളി വിങ് റുസ്താഖ് യൂനിറ്റ് സെക്രട്ടറി കുമാർ അനന്തപുരി, കെ.എം.സി.സി റുസ്താക് ഏരിയ പ്രസിഡന്റ് എൻ.പി. ജാഫർ, ജി.കെ.പി.എ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മൻമദ കൃഷ്ണൻ, നഖൽ മലയാളി കൂട്ടായ്മയിലെ മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.

