മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ പെരുന്നാള്‍; ആചരണം ഇന്നും നാളെയും
text_fieldsമെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. തോമസ് ജോസ് നിര്ഹിക്കുന്നു
മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ പരുമല തിരുമേനിയുടെ ഓർമപെരുന്നാള് വ്യാഴം, വെള്ളി ദിവസങ്ങളിൽ ആചരിക്കും.
വ്യാഴാഴ്ച വൈകീട്ട് വചന ശുശ്രൂഷ, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേര്‍ച്ച വിളമ്പ്, വെള്ളിയാഴ്ച രാവിലെ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, ഇടവക ദിനാചരണത്തിന്റെ ഉദ്ഘാടനംം, പ്രതിഭകളെ ആദരിക്കൽ നേർച്ച വിളമ്പ്, എന്നിവയും വൈകീട്ട് ആദ്യഫല ലേലം, ഭക്ഷ്യ മേള, വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും നടക്കും.
പെരുന്നാൾ ശുശ്രൂഷകൾക്ക് സഭയുടെ കൊല്‍ക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം നൽകും. ഇടവക വികാരി ഫാ. തോമസ് ജോസ്, അസോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, ഫാ. സോണി വി. മാണി, ഫാ. സജി മേക്കാട്ട് എന്നീ വൈദികര്‍ സഹ കാർമികത്വം വഹിക്കും.
പെരുന്നാളിനോടനുബന്ധിച്ച് സെന്റ് ഡയനേഷ്യസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കിംസ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പില്‍ 200ലധികം ആളുകൾ പങ്കെടുത്തു. റുവി സെന്റ് തോമസ് ചര്‍ച്ചില്‍ ഇടവക വികാരി ഫാ. തോമസ് ജോസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ മാത്യു തോമസ് മെഴുവേലി, സൗമ്യ ബിജു, ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഒമാനിലെ വിവിധ ക്രൈസ്തവ സഭകളെ പങ്കെടുപ്പിച്ച് ബൈത് അല്‍-ബേതലഹേം ക്രിസ്മസ് പരിപാടി, ഇന്റര്‍ ചര്‍ച്ച് കലാ കായിക മേള, കുടുംബ സംഗമം, സെമിനാര്‍, ഗാനാര്‍ച്ചന, വിവിധ സേവന-സാമൂഹിക-സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

