മസ്കത്ത് മാർ ഗ്രീഗോറിയോസ് മഹാ ഇടവകയിൽ പെരുന്നാൾ ആചരണം
text_fieldsമസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രദിക്ഷിണം
മസ്കത്ത്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.
സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ . ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, ഫാ. ഫിലിപ്പ് തരകൻ തേവലക്കര എന്നീ വൈദികർ സഹകാർമ്മികത്വം വഹിച്ചു.
പെരുന്നാൾ ആചരണത്തിന്റെ ഭാഗമായി നടന്ന വചന ശുശ്രൂഷയ്ക്ക് ഫാ. ഫിലിപ്പ് തരകൻ നേതൃത്വം നൽകി. ആദ്യ ദിനമായ ഇന്നലെ ഭക്തിനിർഭരമായ റാസ, ശ്ളൈഹിക വാഴ്‌വ്, നേർച്ച വിളമ്പ് എന്നിവ നടത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

