Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക പരിസ്ഥിതി ദിനം ആചരിച്ച് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക യുവജനപ്രസ്ഥാനം

text_fields
bookmark_border
ലോക പരിസ്ഥിതി ദിനം ആചരിച്ച് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക യുവജനപ്രസ്ഥാനം
cancel

മസ്കത്ത്: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. റുവി സെന്‍റ്. തോമസ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ വൃക്ഷത്തൈ നല്‍കി പരിസ്ഥിതി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി ഫാ. തോമസ് ജോസ് അധ്യക്ഷത വഹിച്ചു. രേഖാ പ്രേം പരിസ്ഥിതിദിന സന്ദേശം നല്‍കി.

ഇടവക അസോ. വികാരി ഫാ. ലിജോ തോമസ്, ഇടവക ട്രസ്റ്റി തോമസ് ജോണ്‍, സഭാ മാനേജിങ് കമ്മറ്റി അംഗം അഡ്വ. ഏബ്രഹാം മാത്യു, യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ബിപിന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഇടവക സെക്രട്ടറി മറിയാമ്മ ഫിലിപ്പ്. കോ-ട്രസ്റ്റി ബിനു അമ്മിണി, ഭാരവാഹികളായ സോജി പി. ജോണ്‍, ജിജോ വര്‍ഗീസ്, നിബു വര്‍ഗീസ് എന്നിവര്‍ സന്നിഹിതരായി.

പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും പ്രമേയമാക്കി ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വൃക്ഷത്തൈ വിതരണവും നടത്തി. കണ്‍വീനര്‍മാരായ ലിബിൻ രാജു, വിജിൻ വിജി വൈദ്യൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mar Gregorios Orthodox Cathedral Youth Movement observes World Environment Day
Next Story