മനുഷ്യക്കടത്ത് കേസുകളുടെ എണ്ണം കുറഞ്ഞു
text_fieldsമസ്കത്ത്: ഇൗവർഷം ഏപ്രിൽ മുതൽ ജൂൺ വരെ കാലയളവിൽ രാജ്യത്ത് നാലു മനുഷ്യക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. നാലു കേസുകളിലും വിദേശികളെയാണ് കടത്തിയത്. മനുഷ്യക്കടത്ത് കേസുകൾ നിരീക്ഷിച്ചുവരുകയാണെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 84 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം സമാന കാലയളവിൽ 26 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഏപ്രിലിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആർ.ഒ.പി രണ്ടു വിദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ലിവ തീരത്തുനിന്നാണ് ഇവർ പിടിയിലായത്.
അനധികൃത കുടിയേറ്റക്കാർക്ക് ഒപ്പം മയക്കുമരുന്നും ഇവർ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നു. കഴിഞ്ഞവർഷം ദേശീയതലത്തിൽ നാഷനൽ കമ്മിറ്റി ഫോർ കോംപാറ്റിങ് ഹ്യൂമൺ ട്രാഫിക്കിങ്ങിെൻറ നേതൃത്വത്തിൽ ‘ഇഹ്സാൻ’ എന്നപേരിൽ മനുഷ്യക്കടത്ത് വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഹീനമായ കുറ്റകൃത്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധം പകരുന്നതിനൊപ്പം, കുറ്റകൃത്യം തടയുന്നതിന് സർക്കാറുമായി ചേർന്ന് പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത ചൂണ്ടിക്കാട്ടിയുമായിരുന്നു കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
