സലാലയിൽ എൻ.എസ്.എസ് മന്നം ജയന്തി ആഘോഷം
text_fieldsഎൻ.എസ്.എസ് സലാലയിൽ സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷം ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: നായർ സർവിസ് സൊസൈറ്റി സലാലയിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മൈതാനിയിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയും പേരിൽ കലഹിക്കുന്ന ഈ കാലത്ത് മന്നത്ത് പത്മനാഭന്റെ ദർശനങ്ങൾക്ക് കാലികപ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ് പ്രസിഡന്റ് സുധീർ പാങ്ങീൽ അധ്യക്ഷത വഹിച്ചു. മലയാളവിഭാഗം കൺവീനർ സി.വി. സുദർശൻ, കേരള വിഭാഗം കൺവീനർ ഡോ. ഷാജി പി. ശ്രീധർ എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് നേതൃത്വം നൽകിയവർക്ക് മെമന്റോ നൽകി. ജനറൽ സെക്രട്ടറി മണികണ്ഠൻ നായർ സ്വാഗതവും രജീഷ ബാബു നന്ദിയും പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബിന്റെയും സലാലയിലെ വിവിധ സാംസ്കാരിക കൂട്ടായ്മകളുടെയും പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. ട്രിബ്യൂട്ട് ദൂരദർശൻ എന്നപേരിൽ നടത്തിയ കലാപരിപാടികൾ 1980-90 കാലത്തെ ദൂർദർശന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായി. പരിപാടി വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു.

