ഹോളി സ്പിരിറ്റ് കത്തോലിക ദേവാലയത്തിൽ ‘മന്ന ഫെസ്റ്റ് -2’ സംഘടിപ്പിച്ചു
text_fieldsഗാല ഹോളി സ്പിരിറ്റ് കത്തോലിക ദേവാലയ അങ്കണത്തിൽ നടന്ന മന്ന ഫെസ്റ്റിന്റെ തിരക്ക്
മസ്കത്ത്: ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയ അങ്കണത്തിൽ നടന്ന ‘മന്ന ഫെസ്റ്റ് -2’ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ പാരിഷ് വികാരി ഫാ. ജോർജ് വടക്കൂട്ട്, ഫാ. സോളമൻ, ഫാ. സിജോ, ഫാ. ഗബ്രിയേൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയത്തിലെ വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിലാണ് ഫുഡ് സ്റ്റാളുകൾ ഒരുക്കിയിരുന്നത്.
മലയാളം, ഫിലിപ്പീനോ, ഗോവൻ, മംഗളൂരിയൻ, തമിഴ്, ശ്രീലങ്കൻ, ആഫ്രിക്ക, ഇന്റർനാഷനൽ അറബിക് തുടങ്ങി വിവിധ ഭാഷ വിഭാഗങ്ങളുടെയും യൂണിറ്റുകളുടെയും കീഴിൽ നാൽപതോളം സ്റ്റാളുകൾ ഒരുക്കിയിരുന്നു.
ഗാല ഹോളി സ്പിരിറ്റ് കത്തോലിക്ക ദേവാലയ അങ്കണത്തിൽ
നടന്ന മന്ന ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽനിന്ന്
വിദ്യാർഥികൾക്കായി പ്രത്യേക സ്റ്റാളുകൾ ഒരുക്കി. കേരളത്തിന്റെ സാംസ്കാരിക തനിമയേറുന്ന ത്രിപുട മസ്കത്ത് അവതരിപ്പിച്ച ചെണ്ടമേളവും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. കൂടാതെ വിവിധ ഭാഷ കമ്മ്യൂണിറ്റികൾ അവതരിപ്പിച്ച കലാപരിപാടികളും ഗായകരായ സത്താർ, ആരാധിക എന്നിവർ നയിച്ച മ്യൂസിക് നൈറ്റും , ഈജിപ്ഷ്യൻ കലാരൂപമായ തന യോര ഡാൻസും, ബബിൾ ഡാൻസും ഫെസ്റ്റിന് മാറ്റുകൂട്ടി.
ചർച്ച് ഡയറക്ടർ ഫാദർ ജോർജ് വടക്കൂട്ട്, കോഓഡിനേറ്റർ ഗോഡ് വിൻ, കൾച്ചറൽ കോഓഡിനേറ്റർ ആൽവിൻ , ഫിനാൻസ് കോഓഡിനേറ്റർ റോബർട്ട്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് കിങ്സ്ലീ എംബാമ്പേ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

