Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ഞപ്പട സൂപ്പർ കപ്പ് സീസൺ -4 ഒക്ടോബറിൽ; സംഘാടക സമിതി രൂപീകരിച്ചു

text_fields
bookmark_border
മഞ്ഞപ്പട സൂപ്പർ കപ്പ് സീസൺ -4 ഒക്ടോബറിൽ; സംഘാടക സമിതി രൂപീകരിച്ചു
cancel

മസ്കത്ത്: മഞ്ഞപ്പട ഒമാൻ വിങ്, കേരള മസ്കത്ത് ഫുട്ബോൾ അസോസിയേഷന്റെ (കെ.എം.എഫ്.എ) മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ‘മഞ്ഞപ്പട സൂപ്പർ കപ്പ് സീസൺ -4’ ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിലായി മബേല അൽ ഷാദി ഗ്രൗണ്ടിൽ നടക്കും. മുൻവർഷങ്ങളിൽ ഏകദിന ടൂർണമെന്റായി സംഘടിപ്പിച്ചിരുന്ന മൽസരങ്ങൾ, ഈ വർഷം രണ്ട് ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. മികച്ച ഫുട്ബാൾ പോരാട്ടങ്ങൾക്കൊപ്പം കുടുംബങ്ങളും ഒത്തുചേരും.

സീസൺ 4-ന്റെ സംഘാടക സമിതി രൂപീകരണം കഴിഞ്ഞ ദിവസം നടന്നു. ടൂർണമെന്റ് ചെയർമാനായി ബിജു, കൺവീനറായി ഷബീർ, ടൂർണമെന്റ് കോർഡിനേറ്ററായി യാസർ കൊച്ചാലുമൂട് എന്നിവരെ തെരഞ്ഞെടുത്തു. മഞ്ഞപ്പട പ്രസിഡന്റ് സുജേഷ് കെ. ചേലോര, സെക്രട്ടറി ബിബി മാത്യു, മഞ്ഞപ്പട എഫ്.സി മാനേജർ ഷിയാസ് എന്നിവർ നേതൃത്വം നൽകി.

ഒമാനിലെ 16 പ്രമുഖ ഫുട്ബാൾ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ വിജയികൾക്ക് ആകർഷകമായ ട്രോഫിയും കാഷ് പ്രൈസും സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ഒക്ടോബർ രണ്ടിന് വൈകുന്നേരം വൈവിധ്യമാർന്ന ഫാമിലി പ്രോഗ്രാമുകൾ അരങ്ങേറും. കുടുംബങ്ങൾക്കായി പ്രത്യേക ഗെയിമുകളും ഫൺ ആക്റ്റിവിറ്റികളും ഫാമിലി ഗെറ്റ് ടുഗെദറും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള അണ്ടർ-13 ഫുട്ബാൾ ചാമ്പ്യൻഷിപ്പും വെള്ളിയാഴ്ച വൈകുന്നേരം നടക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manjhpada Super Cup Season-4 in October
Next Story