Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഞ്ഞ​പ്പ​ട സൂ​പ്പ​ർ...

മ​ഞ്ഞ​പ്പ​ട സൂ​പ്പ​ർ ക​പ്പ് ട്രോ​ഫി പ്ര​കാ​ശ​നം

text_fields
bookmark_border
manjapada super cup
cancel
camera_alt

മ​ഞ്ഞ​പ്പ​ട സൂ​പ്പ​ര്‍ക​പ്പ്-2023​ന്റെ ടീ​മു​ക​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്‌​ക​ത്ത്: മ​ഞ്ഞ​പ്പ​ട സൂ​പ്പ​ർ ക​പ്പ്-2023​ന്റെ ടീ​മു​ക​ളു​ടെ ഗ്രൂ​പ് നി​ർ​ണ​യ​വും ട്രോ​ഫി പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്റെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ മ​ഞ്ഞ​പ്പ​ട ഒ​മാ​ന്‍ ഘ​ട​കം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് മ​ഞ്ഞ​പ്പ​ട സൂ​പ്പ​ര്‍ ക​പ്പ് 2023 അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഈ ​മാ​സം 25ന് ​കെ.​എം.​എ​ഫ്.​എ​യു​ടെ പി​ന്തു​ണ​യോ​ടെ​യും നി​യ​മാ​വ​ലി​ക​ള​നു​സ​രി​ച്ചും അ​ല്‍ ഹൈ​ല്‍ ഈ​ഗി​ള്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്റി​ല്‍ യൂ​നി​റ്റി ഫു​ട്‌​ബാ​ള്‍ അ​ക്കാ​ദ​മി, എ.​ടി.​എ​സ് പ്രോ​സോ​ണ്‍ അ​ക്കാ​ദ​മി എ​ഫ്.​സി, റി​യ​ല​ക്‌​സ് എ​ഫ്.​സി, എ​ഫ്.​സി കേ​ര​ള, യു​നൈ​റ്റ​ഡ് കേ​ര​ള എ​ഫ്.​സി, നേ​താ​ജി എ​ഫ്.​സി, ബൗ​ഷ​ര്‍ എ​ഫ്.​സി, മ​സ്‌​ക​ത്ത് ഹാ​മ്മേ​ഴ്‌​സ് എ​ഫ്.​സി, നെ​സ്‌​റ്റോ എ​ഫ്.​സി, സ്മാ​ഷേ​ഴ്‌​സ് എ​ഫ്.​സി, നി​സ്‌​വ എ​ഫ്.​സി, സ​യ്‌​നോ എ​ഫ്.​സി സീ​ബ്, ഷൂ​ട്ടേ​ഴ്‌​സ് ഡൈ​നാ​മോ​സ് എ​ഫ്.​സി, അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക് എ​ഫ്.​സി മ​ബേ​ല, ബ്ര​ദേ​ഴ്‌​സ് എ​ഫ്.​സി ബ​ര്‍ക, കെ.​എം.​സി.​സി മ​ത്ര എ​ന്നീ ഒ​മാ​നി​ലെ പ്ര​മു​ഖ പ്ര​വാ​സി ടീ​മു​ക​ള്‍ കൊ​മ്പു​കോ​ര്‍ക്കും.

ടൂ​ര്‍ണ​മെ​ന്റ് ദി​നം ഗാ​ല​റി​യി​ല്‍ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍പ്പെ​ടു​ന്ന കാ​ണി​ക​ള്‍ക്കാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. ടൂ​ര്‍ണ​മെ​ന്റി​ലെ വ​ള​ന്റി​യേ​ഴ്‌​സി​നു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

കാ​ഷ് പ്രൈ​സി​നും മ​ഞ്ഞ​പ്പ​ട സൂ​പ്പ​ർ ക​പ്പി​നും വേ​ണ്ടി നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു​ള്ള ലീ​ഗ്, നോ​ക്ക്ഔ​ട്ട് മ​ത്സ​ര​ങ്ങ​ള്‍ വൈ​കീ​ട്ട് നാ​ലു മ​ണി​ക്ക് ആ​രം​ഭി​ക്കു​മെ​ന്നും ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ള്‍ക്കും കാ​ഷ് പ്രൈ​സി​നും പു​റ​മെ ഒ​ട്ട​ന​വ​ധി വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും ടൂ​ര്‍ണ​മെ​ന്റി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trophymanjapada super cup
News Summary - Manjapada Super Cup trophy-publication
Next Story