മഞ്ഞപ്പട ജൂനിയർ സൂപ്പർ കപ്പ് അണ്ടർ 17 ടൂർണമെന്റ് ഇന്ന്
text_fieldsമസ്കത്ത്: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിക്കുന്ന ജൂനിയർ സൂപ്പർ കപ്പ് അണ്ടർ 17 ടൂർണമെന്റ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഹെയിലിലെ ഈഗിൾസ് മൈതാനിയിൽ നടക്കും.
ഒമാനിലെ പ്രവാസി കൗമാര താരങ്ങളെ കണ്ടെത്തി മുഖ്യധാരയിലെത്തിക്കാൻ മഞ്ഞപ്പട ഒമാൻ നടത്തുന്ന ശ്രമങ്ങളുടെ ആദ്യ ചുവടുവെപ്പിന്റെ ഭാഗമായാണ് മത്സരങ്ങൾ നടത്തുന്നത്.
ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരക്കുമെന്ന് പ്രസിഡന്റ് സുജേഷ് ചേലോറയും ടൂർണമെന്റ് കമ്മിറ്റി കൺവീനർ വൈശാഖും വാർത്തക്കുറിപ്പിൽ അറിയിച്ചു. വിജയികൾക്ക് കാഷ് പ്രൈസുകളും ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും നൽകുമെന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

