മാണിയൂർ അഹമ്മദ് മുസ്ലിയാർ അനുസ്മരണം
text_fieldsസമസ്ത ഇസ്ലാമിക് സെന്റർ സലാലയുടെ ആഭിമുഖ്യത്തിൽ നടന്ന മാണിയൂർ അഹമ്മദ് മുസ്ലിയാർ അനുസ്മരണം
സലാല: സമസ്ത ഇസ്ലാമിക് സെന്റർ സലാലയുടെ ആഭിമുഖ്യത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ മാണിയൂർ അഹ്മദ് മുസ്ല്യാരുടെ പേരിൽ മയ്യിത്ത് നമസ്കാരവും അനുസ്മരണവും സംഘടിപ്പിച്ചു. സലാല മസ്ജിദ് റവാസിൽ നടത്തിയ പരിപാടി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ദുല്ല അൻവരി ഉൽഘാടനം ചെയ്തു. എസ്.ഐ.സി ഉപാധ്യക്ഷൻ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. മൊയ്തീൻകുട്ടി ഫൈസി, ഹസൻ ഫൈസി, ഹാഷിം കോട്ടക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. റഈസ് ശിവപുരം സ്വാഗതവും അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു.

