മസ്കത്ത് മാമ്പഴ ഫെസ്റ്റിന് സമാപനം
text_fieldsബൗഷർ വിലായത്തിലെ ഗ്രാൻഡ് മാളിൽ നടന്ന മാമ്പഴ ഫെസ്റ്റിൽനിന്ന്
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിലെ ഗ്രാൻഡ് മാളിൽ നടന്ന മാമ്പഴ സീസൺ പ്രദർശനത്തിന് സമാപനം. മൂന്ന് ദിവസം നീണ്ടുനിന്ന പരിപാടി കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് സംഘടിപ്പിച്ചത്. മാമ്പഴ ഇനങ്ങളുടെ പ്രദർശനം, മാമ്പഴ വ്യാപനം, കൃഷി, വിള പരിപാലനം തൈ വിൽപ്പന എന്നിവർക്കായി പ്രത്യേക വേദികൾ ഉൾപ്പടെ വൈവിധ്യമാർന്ന പരിപാടികളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
മാമ്പഴ കൃഷിയെ കേന്ദ്രീകരിച്ചുള്ള ശാസ്ത്രീയ ശിൽപശാലകളും നടന്നു. ഒമാൻ സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നിന്നുള്ള മാമ്പഴ കർഷകരെയും കച്ചവടക്കാരെയും കാർഷിക മേഖലയിലും മാമ്പഴ കൃഷി മേഖലയിലും പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ കമ്പനികളെയും ഒരുമിപ്പിക്കാനും പ്രദർശനത്തിനായി. മാമ്പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളും പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ഇനങ്ങൾ പരിചയപ്പെടുത്താനും, കർഷകരെ അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണക്കാനും ഫെസ്റ്റ് കൊണ്ട് സാധിച്ചതായി അധികൃതർ പറഞ്ഞു. തൈകളുടെ പ്രചാരണത്തെയും കാർഷിക രീതികളെയും കുറിച്ച് അവബോധം വളർത്താനും പൊതു-സ്വകാര്യ പങ്കാളിത്തം വളർത്തുന്നതിനും മാമ്പഴ ഉൽപാദനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങൾ പ്രചരിപ്പിക്കുന്നതിനും ഫെസ്റ്റ് സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

