രുചിയൂറും മാമ്പഴങ്ങളും വിഭവങ്ങളുമായി നെസ്റ്റോയിൽ ‘മാംഗോ ഷവേഴ്സി’ന് തുടക്കം
text_fieldsനെസ്റ്റോയിൽ നടക്കുന്ന ‘മാംഗോ ഷവേഴ്സി’ന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മാംഗോ ഷവേഴ്സ്’ ഫെസ്റ്റിവലിന് ഒമാനിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. ഇന്ത്യ, തായ്ലൻഡ്, ഒമാൻ, യമൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 30ലധികം വിദേശ മാമ്പഴങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
മാമ്പഴപ്രേമികൾക്ക് മികച്ച ഇനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണതെന്ന് നെസ്റ്റോ മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. മാമ്പഴ ജ്യൂസുകൾ, രുചികരമായ മാമ്പഴ കേക്കുകൾ, പ്രത്യേക മാമ്പഴ സലാഡുകൾ, മാമ്പഴ മധുര പലഹാരങ്ങൾ എന്നിവയുൾപ്പെടെ മാമ്പഴത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിരവധി രുചികരമായ വിഭവങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മാംഗോ ഷവറുകളിലുടനീളം ആവേശകരമായ പ്രത്യേക ഓഫറുകളും ലഭ്യമാണ്. ഷോപ്പിങ് നടത്താനും ആസ്വദിക്കാനും പറ്റിയ അവസരമാണിതെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

