രൂചിയൂറും മാമ്പഴങ്ങളുമായി നെസ്റ്റോയിൽ മാംഗോ കാർണിവൽ
text_fieldsമാംഗോ കാർണിവൽ മബേലയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ മുബാറക് അൽ ദോഹാനി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: വിവിധങ്ങളായ മാമ്പഴങ്ങളുടെ രുചി മേളയുമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ കാർണിവലിന് തുടക്കമായി. മേയ് 11 വരെ ഒമാനിലുടനീളമുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ കാർണിവൽ നടക്കും. മബേലയിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ജനറൽ മാനേജർ മുബാറക് അൽ ദോഹാനി ഉദ്ഘാടനം ചെയ്തു.
നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഹാരിസ് പള്ളത്തോളിൽ, നെസ്റ്റോ ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്വാദിഷ്ടമായ നിരവധി മാമ്പഴങ്ങളാണ് കാർണിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചിട്ടുള്ളത്. മാമ്പഴ ട്രീറ്റുകളാൽ നിർമിച്ച ബേക്കറി, മധുരപലഹാരങ്ങൾ, തുടങ്ങിയവ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. പ്രത്യേക മാമ്പഴ പലഹാരങ്ങൾ, അച്ചാറുകൾ, മാമ്പഴ പ്രിസർവ്സ്, പൾപ്പുകൾ, ജ്യൂസുകൾ, ജെല്ലികൾ, ജാം എന്നിവയും പ്രമോഷനിടെ ലഭ്യമാകും. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ശ്രീലങ്ക, കെനിയ, യമൻ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നുള്ള 25ലധികം മാമ്പഴങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഒമാനി മാമ്പഴങ്ങളുടെ പ്രാദേശിക ശേഖരവും പരിപാടിയുടെ പ്രത്യേകതകളിലൊന്നാണ്. മാമ്പഴങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി നെസ്റ്റോ മാംഗോ കാർണിവൽ നടത്തുന്നുണ്ട്. ഈ വർഷത്തെ പരിപാടി ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമാകുമെന്നുറപ്പാണെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഹാരിസ് പള്ളത്തോളിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഞങ്ങളുടെ ഉറവിട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് ഏറ്റവും താങ്ങാവുന്ന വിലയിൽ മാമ്പഴം എത്തിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള മാമ്പഴ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയാണ് കാർണിവലിലിലൂടെ ഉദ്ദേശിക്കുന്നത്. രൂചിയൂറുന്ന മാമ്പഴങ്ങൾ ഉപഭോക്താക്കൾക്ക് അനുഭവിച്ചറിയാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

