മനം നിറക്കാൻ മനയിൽ പബ്ലിക് പാർക്ക് തുറന്നു
text_fieldsമന പബ്ലിക് പാർക്ക്
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ മനയ വിലായത്തിലെ മന പബ്ലിക് പാർക്ക് ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. മനയിലെയും അയൽ പ്രദേശങ്ങളിലെയും ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് പാർക്ക്. 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. നിരവധി സൗകര്യങ്ങളും സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് ആംഫി തിയറ്റർ ഉൾപ്പെടെ നാല് ഓപൺ തിയറ്ററുകൾ ഇവിടെയുണ്ട്. ആംഫി തിയറ്ററിൽ ഓരോന്നിനും 500 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. പരിപാടികൾ സംഘടിപ്പിക്കാനും വിശാലമായ ഇടം അനുവദിക്കും. പാർക്കിന്റെ ഹരിതപ്രദേശങ്ങൾ 45,000 മീറ്ററോളം വ്യാപിച്ചുകിടക്കുന്നുണ്ട്. പൂന്തോട്ടത്തിന്റെ മധ്യഭാഗത്ത് മനോഹരമായ രീതിയിൽ രൂപകൽപന ചെയ്തിട്ടുള്ള ജലധാരയും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ, ദാഖിലിയ ഗവർണർ, വാലിമാർ, ശൈഖുമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

