മാനസതീരം പ്രവാസി കൂട്ടായ്മ രൂപവത്കരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു
text_fieldsമാനസതീരം പ്രവാസി കൂട്ടായ്മയുടെ രൂപവത്കരണത്തിൽ നിന്ന്
മസ്കത്ത്: മാനസതീരം പ്രവാസി കൂട്ടായ്മയുടെ രൂപവത്കരണവും ആദ്യ കുടുംബ സംഗമവും മസ്കത്ത് അൽറുമൈസിലെ റഹ്ബ ഫാമിൽ നടന്നു. പ്രവാസി ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്വതന്ത്ര ചിന്താഗതിക്കാർ ഒരുമിച്ച് രൂപവത്കരിച്ചതാണ് ‘മാനസതീരം’.സ്ഥാപക അംഗങ്ങളായ ജെറിൽ, ഡാനി, ജയകൃഷ്ണൻ, വിപിൻ, ഹരീഷ് എന്നിവർ ഭദ്രദീപം കൊളുത്തി.
ശേഷം ഈശ്വര പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നൊരുക്കിയ നൃത്തസംഗീത ദൃശ്യവിരുന്ന് കാണികൾക്ക് നയനമനോഹര വിരുന്നായി. അഞ്ജന ജയകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

