തേൻകൃഷിയിൽ മധുരമൂറും വിജയവുമായി മനഅ
text_fieldsമനഅ വിലായത്തിലെ തേൻ വിളവെടുപ്പ്
മസ്കത്ത്: തേൻ കൃഷിയിൽ മധുരമൂറുന്ന വിജയവുമായി ദാഖിലിയ ഗവർണറേറ്റിലെ മനഅ വിലായത്ത്. ഈ സീസണിൽ ഏകദേശം മൂന്ന് ടൺ തേൻ ആണ് വിളവ് എടുത്തത്. പ്രധാനമായും സിദ്ർ, സമർ ഇനങ്ങൾ ഇതിൽ ഉൾപെടുന്നത്. വിലായത്തിൽ നൂറിലധികം ആളുകളാണ് തേനീച്ച വളർത്തുന്നത്. 1,400 തേനീച്ചക്കൂടുകളായിരുന്നു ഇവർ നടത്തിയിരുന്നത്. സുൽത്താനേറ്റിനകത്തും പുറത്തുമുള്ള ഫെസ്റ്റിവലിലൂടെയും വ്യാപാര പരിപാടികളിലൂടെയും ഒമാനി തേനിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഈ തൊഴിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മനഅയിലെ കൃഷി, ജലവിഭവ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഹാരിബ് ആൽ ബഹ്ലാനി പറഞ്ഞു. തേനീച്ച പ്രജനനത്തെയും വ്യാപനത്തെയും പിന്തുണക്കുന്ന ദേശീയ പരിപാടിയിലൂടെ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഈ മേഖലയെ പിന്തുണക്കുന്നുണ്ടെന്ന് ബഹ്ലാനി പറഞ്ഞു. പരിശീലനം, സാങ്കേതിക സഹായം, സുസ്ഥിര തേൻ ഉൽപാദനം ഉറപ്പാക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ നൽകൽ എന്നിവ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.
അനുകൂലമായ കാലാവസ്ഥയും കീടങ്ങളുടെയും രോഗങ്ങളുടെയും അഭാവവും കാരണം ഈ സീസണിൽ സമർ തേനിന്റെ അളവിൽ ഗണ്യമായ വർധനവ് ഉണ്ടായി. ഇതിന്റെ ഫലമായി ഉപഭോക്താക്കൾക്ക് മികച്ച വിലയും ലഭിച്ചുവെന്ന് ബഹ്ലാനി പറഞ്ഞു. തേനീച്ച വളർത്തൽ പരിപാലനം, തേനീച്ച പ്രജനനം, റാണി വളർത്തൽ എന്നിവ ഉൾപ്പെടെ വിദ്യാർഥികൾക്കായി അവബോധ പരിപാടികളും തേനീച്ച വളർത്തുന്നവർക്കുള്ള പ്രായോഗിക പരിശീലനവും വകുപ്പ് സംഘടിപ്പിക്കുന്നു. ആദ്യകാലങ്ങളിൽ താഴ്വരകളിൽനിന്നും പർവതങ്ങളിൽ നിന്നുമായിരുന്നു താൻ തേൻ ശേഖരിച്ചിരുതെന്ന്
നാലു പതിറ്റാണ്ടിലേറെയായി തേൻ വിളവെടുക്കുന്ന പരിചയസമ്പന്നനായ തേനീച്ച വളർത്തൽക്കാരനായ നാസർ ബിൻ ഹമൗദ് ആൽ ബുസൈദി പറഞ്ഞു. ഇന്ന്, ഞാൻ വിലായത്തിൽ സ്ഥിരമായ ഒരു തേനീച്ചക്കൂട് പരിപാലിക്കുകയും സോഷ്യൽ മീഡിയ വഴി തേൻ വിൽക്കുകയും ചെയ്യുന്നു, ഇത് സ്ഥിരമായ വരുമാനം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ചൂടിലും വരൾച്ചയിലും തേനീച്ചക്കൂടുകൾ പരിപാലിച്ച് കൊണ്ടുപോകുന്നതിന്റെ വെല്ലുവിളികളാണെന്നും, പക്ഷേ, ഈ സീസണിൽ സമൃദ്ധമായ സമർ പൂക്കളും അനുകൂലമായ വരണ്ട സാഹചര്യങ്ങളും കാരണം മികച്ച ഉൽപാദനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

