പർവതാരോഹണത്തിനിടെ വീണ്പരിക്കേറ്റയാളെ രക്ഷിച്ചു
text_fieldsപർവതാരോഹണത്തിനിടെ വീണ് പരിക്കേറ്റയാളെ രക്ഷിച്ചപ്പോൾ
മസ്കത്ത്: സീബ് വിലായത്തിൽ റുസൈൽ പ്രദേശത്ത് പർവതാരോഹണത്തിനിടെ വീണ് പരിക്കേറ്റ സ്വദേശി പൗരനെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ ഇദ്ദേഹത്തെ എയർലിഫ്റ്റ് ചെയ്ത് ഖൗല ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ആർ.ഒ.പി സാഹസികത ഇഷ്ടപ്പെടുന്നവരോടും പർവതാരോഹകരോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

