മഅ്മൂറ പാർക്ക് തുറന്നുനൽകി
text_fieldsബഹ്ല വിലായത്തിലെ അൽ മഅ്മൂറ പബ്ലിക് പാർക്ക്
മസ്കത്ത്: ദാഖിലിയയിലെ ബഹ്ല വിലായത്തിലെ അൽ മഅ്മൂറ പബ്ലിക് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകി. 2.09 ലക്ഷം ഒമാനി റിയാൽ ചെലവഴിച്ച് നടപ്പാക്കിയ പാർക്കിൽ കുടുംബങ്ങൾക്ക് വിനോദത്തിനായുള്ള സൗകര്യങ്ങളാണ് പ്രധാനമായും ഒരുക്കിയിട്ടുള്ളത്.
വിശാലമായ പുൽത്തകിടി, നടപ്പാതകൾ, വിവിധതരം വൃക്ഷത്തൈകൾ, വിശ്രമത്തിനുള്ള തണൽപ്പുരകൾ, ബെഞ്ചുകൾ തുടങ്ങിയ പൊതുസൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉദ്യാനത്തിനോട് ചേര്‍ന്ന് 10,000 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുള്ള നിക്ഷേപ ഭൂമിയും അനുവദിച്ചിട്ടുണ്ട്. ഉദ്യാനത്തിന്റെ പ്രവേശന കവാടവും പാർക്കിങ് മേഖലയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ അടുത്ത ഘട്ടങ്ങളിൽ നടക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

