മാമോക് അലുമ്നി ഒമാൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്‌കത്ത്: മുക്കം മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ഓർഫനേജ് കോ.ജ് ഒമാൻ ചാപ്റ്ററും പ്രൈം മെഡിക്കൽ സെന്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ‘നമ്മുടെ രക്തം മറ്റൊരാളുടെ ജീവൻ’ എന്ന തലക്കെട്ടിൽ മൊബേലയിൽ നടന്ന ക്യാമ്പിൽ സ്വദേശികളും പ്രവാസികളുമായി നിരവധി പേർ പങ്കെടുത്തു.
മാമോക് അലുമ്നി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സെക്രട്ടറി സ്വാലിഹ എം.എയുടെ അധ്യക്ഷതയിൽ പ്രസിഡൻ്റ് സുബൈർ കണ്ടിയിൽ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്കിടയിൽ കാരുണ്യത്തിൻ്റെയും ജീവിൻ രക്ഷാ സന്ദേശങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
രക്തദാനം ആരോഗ്യത്തിന് ഗുണകരവും മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ഏറ്റവും വലിയ മനുഷ്യസ്നേഹ പ്രവർത്തനവുമാണെന്ന് കോഓഡിനേറ്റർ മുജീബ് റഹ്‌മാൻ വ്യക്തമാക്കി. അലി ബഷീർ, അബ്ദുൽ റാഷിദ്, ഷംസീർ, മുഹ്സിന, അഞ്ജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

