കണ്ണൂർ സ്ക്വാഡ് വിജയാഘോഷവും ഫാന്‍സ് ഷോയും സംഘടിപ്പിച്ചു
text_fieldsഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കണ്ണൂർ സ്ക്വാഡ് വിജയാഘോഷം
മസ്കത്ത്: ഒമാന്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെൽഫെയര്‍ അസോസിയേഷന് കണ്ണൂർ സ്ക്വാഡ് വിജയാഘോഷവും ഫാന്‍സ് ഷോയും സംഘടിപ്പിച്ചു.കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടിക്ക് ഒപ്പം മുഴുനീള റോൾ ചെയ്ത ചലച്ചിത്ര താരം അസീസ് നെടുമങ്ങാട് മുഖ്യാതിഥിയായി. ഒമാന്‍ അവന്യൂസ് മാളിലാണ് കണ്ണൂർ സ്ക്വാഡ് ഫാൻസ് ഷോ പ്രദര്‍ശിപ്പിച്ചത്.
250ൽപരം ആരാധകർ ഷോയിൽ പങ്കെടുത്തു. പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് റീജനൽ ഇൻചാർജ് മുഹമ്മദ് സഫ്വാൻ, ഓപറേഷൻ അഡ്മിൻ സഞ്ജീവ്, ജനറൽ മാനേജർ സുപിൻ ജെയിംസ്, ഓപറേഷൻ ഹെഡ് ബിനോയ് സൈമൺ വർഗീസ്, റിയാസ് മേലെ ചേട്ടൂൽ, അജന്ത റൈസ് ഓണർ അഹമ്മദ് കബീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മമ്മൂട്ടി ഫാൻസ് പ്രസിഡന്റ് ഗഫൂർ, സെക്രട്ടറി ആഷിക്, പ്രവർത്തകരായ അജിത് സൈൻ, ജേക്കബ് തോമസ്, അഫ്ക്കർ മിസാജ്, വിശ്വാസ്, അനീഷ് സലിം, ഷഫീഖ് എന്നിവർ ഫാൻസ് ഷോക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

