കുവൈത്ത് സിറ്റി: കുവൈത്തിൽ വെയിറ്ററായി തുച്ഛവരുമാനത്തിൽ ജോലിചെയ്തു വരുകയായിരു ന്ന മലയാളി ദുരിതത്തിൽ. തൃശൂർ ചേലക്കര വേങ്ങനല്ലൂർ സ്വദേശി സുരേഷ് കുമാർ (45) ആണ് രക് തസമ്മർദം കൂടിയതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിക്കുകയും തുടർന്നു നടത്തിയ ഓപറേഷനുശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓർമയും നഷ്ടപ്പെടുകയും ചെയ്ത അവസ്ഥയിലുള്ളത്. ശസ്ത്രക്രിയക്കു ശേഷം അദാൻ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ്ജ് ചെയ്ത് ഇപ്പോൾ മുറിയിലാണുള്ളത്. ജോലി ചെയ്തിരുന്ന കുവൈത്ത് പേൾസ് കാറ്ററിങ് കമ്പനി അദ്ദേഹത്തെ തുടര്‍ ചികിത്സക്കും മറ്റുമായി നാട്ടിലയക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിവരുകയാണ്. ഭാര്യയും മൂന്നു പെൺമക്കളുമുള്ള കുടുംബം ഇദ്ദേഹത്തിെൻറ വരുമാനത്തിലാണ് കഴിഞ്ഞുപോരുന്നത്.
നാട്ടിലെത്തിച്ച് കൃത്യമായ തുടർചികിത്സ ലഭ്യമാക്കിയാലേ സുരേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കൂ. കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. തിരിച്ചുപോയി തുടർ ചികിത്സ ലഭ്യമാക്കുന്നതിന് പ്രവാസി സമൂഹത്തിെൻറ സഹായം തേടുകയാണ് സുരേഷിെൻറ കുടുംബം.
കല കുവൈത്തിെൻറ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.