മല്ലൂസ് ഗ്രൂപ് ഓണാഘോഷവും സ്നേഹസംഗമവും
text_fieldsബുറൈമി: ബുറൈമി മിനിസ്ട്രി ഓഫ് ഹെൽത്ത് വർക്കേഴ്സ് കൂട്ടായ്മ മല്ലൂസ് ഗ്രൂപ് ഓണാഘോഷവും സ്നേഹസംഗമവും സംഘടിപ്പിച്ചു. ബുറൈമി ഓയാസിസ് റിസോർട്ടിൽ നടന്ന പരിപാടിയിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാഫുകളും കുടുംബങ്ങളും പങ്കുചേർന്നു.
ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സൗഹൃദവും ഉഷ്മളമാക്കാൻ ഇത്തരം ഓണാഘോഷപരിപാടികൾ കൊണ്ട് സാധിക്കട്ടെ എന്ന് ഡോ. നൗഫൽ ഓർമിപ്പിച്ചു. വടംവലി മത്സരം ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കലാപരിപാടികളിൽ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്തു. നാടിന്റെ ഓർമകളും രുചിയും നിറഞ്ഞ വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

