മിഡിലീസ്റ്റിലെ ആദ്യ പരിസ്ഥിതി സൗഹൃദ മാൾ ഒമാനിൽ വരുന്നു
text_fieldsമസ്കത്ത്: മിഡിലീസ്റ്റിലെ ആദ്യ പരിസ്ഥിതി സൗഹൃദ മാൾ ഒമാനിൽ യാഥാർഥ്യമാകുന്നു. 127 ദശലക്ഷം പൗണ്ട് ചെലവിൽ അൽ ഖൂദിലാണ് അൽ അറൈമി ബ്യൂൾവാഡ് എന്ന് പേരിട്ടിരിക്കുന്ന ലക്ഷ്വറി മാൾ നിർമിക്കുകയെന്ന് ഡെവലപ്പർമാരായ അൽറെയ്ദ് ഗ്രൂപ് അധികൃതർ അറിയിച്ചു. ഒമാനിലെ ഏറ്റവും വലിയ ഫുഡ്കോർട്ട് ഗ്ലാസ് ആട്രിയവുമാണ് ഇവിടെ ഉണ്ടാവുക. 147,000 സ്ക്വയർ മീറ്റർ സ്ഥലത്ത് രണ്ട് നിലകളിലായി നിർമിക്കുന്ന മാളിൽ 70,500 സ്ക്വയർ മീറ്റർ സ്ഥലമാണ് വാടകക്ക് നൽകുക. മാളിെൻറ നിർമാണം ആരംഭിച്ചു. അടുത്തവർഷം സെപ്റ്റംബറോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഡെവലപ്പർമാർ അറിയിച്ചു. ലണ്ടനിൽ ആസ്ട്രേലിയൻ റീെട്ടയിൽ ഭീമനായ വെസ്റ്റ് ഫീൽഡ് നിർമിച്ച മാളുകളുടെ മാതൃകയിലാണ് നിർമാണം. അതിനാൽ ‘വെസ്റ്റ്ഫീൽഡ് ഒാഫ് ഒമാൻ’ എന്ന പേരിലാകും മാൾ അറിയപ്പെടുക. മാളിെൻറ വൈദ്യുതി ആവശ്യത്തിനായി സൗരോർജവും ഉപയോഗിക്കും. ഇതിനായി ഗ്ലാസ് മേൽക്കൂരയിൽ ഫോേട്ടാവോൾട്ടിക് സെല്ലുകൾ സ്ഥാപിക്കും. പ്രവർത്തനത്തിനായി സൗരോർജം ഉപയോഗിക്കുന്ന ഒമാനിലെ ആദ്യ മാളായിരിക്കും അൽ അറൈമിയെന്ന് അൽ റൈദ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ശൈഖ് ഫഹദ് അബ്ദുല്ലാഹ് അൽ അറൈമി പറഞ്ഞു. ഷോപ്പുകൾക്ക് പുറമെ സന്ദർശകർക്കായി ആറായിരം സ്ക്വയർമീറ്ററിൽ വിനോദകേന്ദ്രവും ഉണ്ടായിരിക്കും. 1200 സീറ്റുകളോടെയുള്ളതായിരിക്കും ഫുഡ്കോർട്ട്. 20 ഒൗട്ട്
ലെറ്റുകൾ ഇവിടെയുണ്ടാകും. പൂന്തോട്ടവും ഇവിടെ സജ്ജീകരിക്കും. പൂന്തോട്ടത്തെ അഭിമുഖീകരിച്ച് 14 റസ്റ്റാറൻറുകളും ഇവിടെയുണ്ടാകും. രണ്ട് നിരകളിലായും ലാൻഡ്സ്കേപ്പുകൾ ഒരുക്കും. കിഡ്സ് പ്ലാനറ്റ്, പത്ത് സ്ക്രീനോടെയുള്ള മൾട്ടിപ്ലക്സ് എന്നിവയും സജ്ജീകരിക്കുന്ന ഇവിടെ മൂവായിരം കാറുകൾക്ക് പാർക്കിങ് സൗകര്യവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
