Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാൾ ഒാഫ്​ മസ്​കത്തിൽ...

മാൾ ഒാഫ്​ മസ്​കത്തിൽ കാർട്ടിങ്​ ട്രാക്കും 

text_fields
bookmark_border
മാൾ ഒാഫ്​ മസ്​കത്തിൽ കാർട്ടിങ്​ ട്രാക്കും 
cancel

മ​സ്​​ക​ത്ത്​: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന മാ​ൾ ഒാ​ഫ്​ മ​സ്​​ക​ത്തി​ൽ കാ​ർ​ട്ടി​ങ്​ ട്രാ​ക്കും ഉ​ണ്ടാ​കും. ഒ​മാ​നി​ൽ ഇ​താ​ദ്യ​മാ​യി മൂ​ന്നു​ ത​ല​ങ്ങ​ളി​ലു​ള്ള കാ​ർ​ട്ടി​ങ്​ ട്രാ​ക്കാ​കും ഉ​ണ്ടാ​വു​ക​യെ​ന്ന്​ മാ​ൾ അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. 440 മീ​റ്റ​ർ നീ​ള​ത്തി​ൽ വ​ള​വു​ക​ളോ​ടെ​യാ​ണ്​ ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്. പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഇ​ല​ക്​​ട്രി​ക്​ ഫ്ലോ​റു​ക​ൾ വാ​ഹ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ട ഉൗ​ർ​ജം ഉ​റ​പ്പാ​ക്കു​ന്നു. മ​ണി​ക്കൂ​റി​ൽ പ​ര​മാ​വ​ധി 50 മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ഇ​തി​ലൂ​ടെ കാ​ർ​ട്ടു​ക​ൾ ഒാ​ടി​ക്കാ​ൻ സാ​ധി​ക്കും.

ഇ​തി​നൊ​പ്പം ആ​റു​മു​ത​ൽ 12 വ​യ​സ്സ്​​ വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി ജൂ​നി​യ​ർ ട്രാ​ക്കും സ​ർ​ക്യൂ​ട്ട്​ സ​മ​യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​കും. ഇ​തു​വ​ഴി വി​നോ​ദ​ത്തി​ന്​ മ​ത്സ​ര​ത്തി​​െൻറ മു​ഖം കൂ​ടി ന​ൽ​കാ​ൻ സാ​ധി​ക്കും. മി​ക​ച്ച സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള​താ​കും കാ​ർ​ട്ടു​ക​ളെ​ന്ന്​ മാ​ൾ ഒാ​ഫ്​ മ​സ്​​ക​ത്തി​​െൻറ ഉ​ട​മ​ക​ളാ​യ അ​ൽ ജ​ർ​വാ​നി ഗ്രൂ​പ്​​ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ട്രാ​ക്കി​​െൻറ പ്ര​വ​ർ​ത്ത​ന മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള റേ​ഡി​യോ ക​ൺ​ട്രോ​ൾ സം​വി​ധാ​ന​വും ഒാ​രോ കാ​ർ​ട്ടി​ലും ഉ​ണ്ടാ​കും. അ​ക്വേ​റി​യം, സ്​​നോ​പാ​ർ​ക്ക്, ഫാ​ബി ലാ​ൻ​ഡ്​​ തു​ട​ങ്ങി നി​ര​വ​ധി പു​തു​മ​ക​ളോ​ടെ​യാ​ണ്​ മാ​ൾ ഒാ​ഫ്​ മ​സ്​​ക​ത്ത്​ ഒ​രു​ങ്ങു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsmall of muscut
News Summary - mall of muscut-oman-gulf news
Next Story