Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളി​ക​ളു​ടെ...

മ​ല​യാ​ളി​ക​ളു​ടെ അ​ടി​ച്ചാ​യ​ക്ക് പ്രി​യ​മേ​റു​ന്നു

text_fields
bookmark_border
മ​ല​യാ​ളി​ക​ളു​ടെ അ​ടി​ച്ചാ​യ​ക്ക് പ്രി​യ​മേ​റു​ന്നു
cancel


മ​സ്ക​ത്ത്: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ടി​ച്ചാ​യ​ക്ക് ഒ​മാ​നി​ലും സ്വീ​കാ​ര്യ​ത വ​ർ​ധി​ക്കു​ന്നു. സ​മോ​വ​ർ ചാ​യ, മീ​റ്റ​ർ ചാ​യ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​പ്രി​യ പാ​നീ​യം മ​സ്ക​ത്തി​ലെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ലും ഹൈ​പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ തേ​ടി​പ്പി​ടി​ച്ച്​ ചാ​യ​പ്രേ​മി​ക​ൾ പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടം ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചി​ല ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് പു​റ​ത്ത്​ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച്​ അ​ടി​ച്ചാ​യ​ക്കാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​മു​ണ്ട്.

നാ​ട്ടി​ൽ അ​ന്യം​നി​ന്നു​പോ​വു​ന്ന അ​ടി​ച്ചാ​യ അ​തി​ന്റെ എ​ല്ലാ നി​ല​വാ​ര​ത്തോ​ടും​കൂ​ടി ഒ​മാ​നി​ൽ ല​ഭി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ചാ​യ പ്രേ​മി​ക​ൾ പ​റ​യു​ന്നു. നാ​ട്ടി​ലെ സ​മോ​വ​റും ചാ​യ ഉ​ണ്ടാ​ക്കാ​നു​ള്ള തു​ണി അ​രി​പ്പ​യു​മൊ​ക്കെ കാ​ണു​മ്പോ​ൾ ഗൃ​ഹാ​തു​ര​ത്വം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. ഇ​ത്ത​രം സ​മോ​വ​റു​ക​ളും ചാ​യ​പ്പൊ​ടി അ​രി​ക്കാ​നു​ള്ള തു​ണി അ​രി​പ്പ​ക​ളു​മൊ​ക്കെ പ​ണ്ട് കാ​ല​ത്ത് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ചാ​യ​ക്ക​ട​ക​ളി​ലെ കാ​ഴ്ച​യാ​യി​രു​ന്നു. പി​ന്നീ​ട് ചാ​യ​യു​ടെ രൂ​പ​വും ഭാ​വ​വു​മൊ​ക്കെ മാ​റി. എ​ന്നാ​ൽ സു​ൽ​ത്താ​നേ​റ്റി​ൽ ഇ​ത്ത​ര ചാ​യ ല​ഭി​ക്കു​ന്ന ക​ട​ക​ളി​ൽ ​വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​​പ്പെ​ടു​ന്ന​ത്. ദൂ​ര​ക്കു​ക​ളി​ൽ​നി​ന്നു​പോ​ലും ഇ​ത്ത​രം ചാ​യ തേ​ടി എ​ത്താ​റു​​ണ്ടെ​ന്ന്​ ക​ച്ച​വ​ട​ക്കാ​ർ​ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. രു​ചി കൂ​ട്ടാ​ൻ ഒ​രു ക​പ്പി​ൽ​നി​ന്ന് മ​റ്റൊ​രു ക​പ്പി​ലേ​ക്ക് ഉ​യ​ര​ത്തി​ൽ ഒ​ഴി​ക്കു​ന്ന​ത് നോ​ക്കി നി​ൽ​ക്കാ​ൻ​ത​ന്നെ ന​ല്ല ര​സ​മാ​ണെ​ന്നും ചാ​യ​പ്രേ​മി​ക​ൾ പ​റ​യു​ന്നു. ഇ​ങ്ങ​നെ ഉ​യ​ര​ത്തി​ൽ ഒ​ഴി​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​തി​ന് മീ​റ്റ​ർ ചാ​യ എ​ന്ന് പേ​ര് വ​ന്ന​തെ​ന്നും ഇ​തി​ന്റെ പി​ന്നി​ൽ ര​സ​ക​ര​മാ​യ ക​ഥ​യു​ണ്ട​ന്നും ചാ​യ പ്രേ​മി​ക​ൾ പ​റ​യു​ന്നു. പ​ണ്ടെ​ന്നോ ഒ​രു ചാ​യ​ക്ക​ട​ക്കാ​ര​ൻ ഇ​ങ്ങ​നെ ഉ​യ​ർ​ത്തി ചാ​യ ഒ​ഴി​ക്കു​ന്ന​ത് ക​ണ്ടു നി​ന്ന ഒ​രു വി​ദേ​ശി ചാ​യ മീ​റ്റ​ർ ക​ണ​ക്കി​നാ​ണ് കൊ​ടു​ക്കു​ന്ന​തെ​ന്ന് ക​രു​തി ഒ​രു മീ​റ്റ​ർ ചാ​യ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യെ​ന്നാ​ണ് ക​ഥ.

ചാ​യ​ക്കൊ​പ്പം പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​റു ക​ടി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. ഉ​ള്ളി​വ​ട, പ​രി​പ്പു​വ​ട, പ​ഴം​പൊ​രി, സു​ഖി​യ​ൻ, വി​വി​ധ ത​രം മ​സാ​ല പ​ത്ത​ലു​ക​ൾ അ​ട​ക്കം നി​ര​വ​ധി ക​ടി വി​ഭ​വ​ങ്ങ​ൾ കൂ​ടി അ​ടി​ച്ചാ​യ​ക്കൊ​പ്പം കി​ട്ടു​ന്ന​തും മ​ല​യാ​ളി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ ഇ​ത്ത​രം ഉ​ൽ​പ​ന്ന​ങ്ങ​ളും വേ​ഗ​ത്തി​ൽ വി​റ്റ​ഴി​യു​ന്നു​ണ്ട്. ഇ​ത്ത​രം ചാ​യ കു​ടി​ക്കാ​ൻ മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം മ​റ്റും രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും എ​ത്തു​ന്നു​ണ്ട്. ഇ​ത്​ പ​ത്തി ചാ​യ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ ചാ​യ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞി​ട്ടു​ണ്ട്. ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ബം​ഗ്ലാ​ദേ​ശി​ക​ളും മീ​റ്റ​ർ ചാ​യ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

അ​ടി​ച്ചാ​യ​ക​ൾ​ക്കു​ള്ള പ​ല ഉ​പ​ക​ര​ണ​ങ്ങ​ൾ നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു വ​രു​ക​യാ​ണെ​ന്ന് ഇ​ത്ത​രം സ്ഥാ​പ​ന​ത്തി​ന്റെ ഉ​ട​മ​യാ​യ വ​ട​ക​ര തോ​ട​ന്നൂ​ർ സ്വ​ദേ​ശി കെ.​കെ. അ​ബ്ദു​റ​ഹീം പ​റ​ഞ്ഞു. അ​ടി​ച്ചാ​യ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ​മോ​വ​ർ ഒ​മാ​നി​ൽ ല​ഭ്യ​മ​ല്ല. അ​തി​നാ​ൽ ഇ​ത് നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു വ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത് ഏ​റെ പ്ര​യാ​സം നി​റ​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചാ​യ അ​രി​ക്കാ​നു​ള്ള തു​ണി അ​രി​പ്പ​യും ഇ​വി​ടെ കി​ട്ടി​ല്ല. അ​രി​പ്പ​യു​ടെ തു​ണി ഇ​ട​ക്കി​ടെ മാ​റ്റേ​ണ്ടി വ​രു​ന്ന​തും മ​റ്റൊ​രു പ്ര​ശ്ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalis love to beat tea
Next Story