Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​രു​ണാ​ച​ൽ നാ​ടോ​ടി...

അ​രു​ണാ​ച​ൽ നാ​ടോ​ടി നൃ​ത്ത​വു​മാ​യി മ​ല​യാ​ളി വ​നി​ത​ക​ൾ

text_fields
bookmark_border
അ​രു​ണാ​ച​ൽ നാ​ടോ​ടി നൃ​ത്ത​വു​മാ​യി മ​ല​യാ​ളി വ​നി​ത​ക​ൾ
cancel

സു​ഹാ​ർ: അ​രു​ണാ​ച​ൽ നാ​ടോ​ടി നൃ​ത്ത ചു​വ​ടു​ക​ളു​മാ​യി മ​ല​യാ​ളി ക​ലാ​കാ​രി​ക​ൾ അ​ര​ങ്ങി​ലെ​ത്തി​യ​ത്​ ശ്ര​ദ്ധേ​യ​മാ​യി. സു​ഹാ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ ‘ക​ളേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ’ എ​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ആ​രു​ണാ​ച​ൽ നാ​ടോ​ടി നൃ​ത്ത​വു​മാ​യി ആ​റു​ മ​ല​യാ​ളി വ​നി​ത​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ‘ന​യ്ശി’ എ​ന്ന ഗോ​ത്ര സം​സ്കാ​ര​ത്തി​ന്റെ ക​ലാ രൂ​പ​മാ​യ ‘റി​ക്കാം പാ​ഡ’​എ​ന്ന ന്യ​ത്ത രൂ​പ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​നു നാ​രി​ഷ്, ജീ​ജ സു​നി​ൽ, രാ​ധി​ക ജ​യ​ൻ, മി​നി സൂ​സ​ൻ, ല​ക്ഷ്മി രാ​ജ്, ര​മ്യ ദി​യു​പി​ൻ എ​ന്നി​വ​ർ അ​രു​ണാ​ച​ലി​ലെ പാ​ര​മ്പ​ര്യ ഫോ​ക്ക് ഡാ​ൻ​സി​ന്റെ വേ​ഷ​ങ്ങ​ൾ​ത​ന്നെ അ​ണി​ഞ്ഞാ​യി​രു​ന്നു ചു​വ​ടു​ക​ൾ വെ​ച്ച​ത്.

ക്ലാ​സി​ക്ക​ൽ ഡാ​ൻ​സി​ലും, തി​രു​വാ​തി​ര മു​ത​ലാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​കാ​രി​ക​ളാ​ണ് ഇ​വ​ർ. ആ​രു​ണാ​ച​ൽ നാ​ടോ​ടി രൂ​പം തി​ര​ഞ്ഞെ​ടു​ത്ത​ത് കാ​ണി​ക​ൾ​ക്ക് കൗ​തു​ക​മാ​ക​ട്ടെ​യെ​ന്ന് ക​രു​തി​യാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. നി​ര​വ​ധി വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ അ​വ​ത​രി​പ്പി​ച്ച ക​ളേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ മി​ക​ച്ച പ​രി​പാ​ടി​യാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali WomenOmanArunachal Folk Dance
Next Story