Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2016 7:58 AM GMT Updated On
date_range 24 July 2017 4:01 AM GMTഅന്താരാഷ്ട്ര അറബിക് വായനാ മത്സരം അവസാന റൗണ്ടില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍
text_fieldsbookmark_border
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മുന്‍കൈയെടുത്ത് ആരംഭിച്ച അന്താരാഷ്ട്ര അറബിക് വായനാ മത്സരത്തിന്‍െറ അവസാന റൗണ്ടിലേക്ക് മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം മഅ്ദിന്‍ അക്കാദമി വിദ്യാര്‍ഥികളായ മുഹമ്മദ് സ്വാലിഹ് മോളൂര്‍, മുഹമ്മദ് ഇസ്ഹാഖ് പെരുമ്പാവൂര്‍, കന്‍മനം ഫിര്‍ദൗസ് വിദ്യാര്‍ഥി മുഹമ്മദ് ഷാഫി മലപ്പുറം എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇവര്‍ ഇന്നലെ ദുബൈയിലത്തെി. ഞായറാഴ്ചയാണ് അന്താരാഷ്ട്ര മത്സരം. തിങ്കളാഴ്ച ശൈഖ് മുഹമ്മദ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
2015 ഒക്ടോബറിലാണ് മത്സരം ആരംഭിച്ചത്.
ഇന്ത്യയിലെ 300 ഓളം സ്ഥാപനങ്ങള്‍ സംബന്ധിച്ചിരുന്നു. ഇവയില്‍ നിന്നാണ് മൂന്ന് പേരെ തിരഞ്ഞെടുത്തത്.
Next Story