ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റ് ചെസ് താരമായി മലയാളി വിദ്യാർഥി
text_fieldsമുഹമ്മദ് സലാഹ് ഫാഖിഹ്
മസ്കത്ത്: ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര ഫിഡെ റേറ്റഡ് ചെസ് കളിക്കാരനായി മലയാളി വിദ്യാർഥി.
ബൗഷർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ആറ് വയസ്സുകാരൻ മുഹമ്മദ് സലാഹ് ഫാഖിഹ് ആണ് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ജൂണിൽ പുറത്തുവന്ന ഏറ്റവും പുതിയ രാജ്യാന്തര ഫിഡെ റേറ്റിങ് ലിസ്റ്റിൽ, ക്ലാസിക് സ്റ്റാൻഡേർഡ് കാറ്റഗറിയിലും റാപ്പിഡ് കാറ്റഗറിയിലും റേറ്റിങ് കരസ്ഥമാക്കിയാണ് അഭിമാനനേട്ടത്തിന് അർഹമായത്.
തൃശൂർ, പാവറട്ടിക്കടുത്തുള്ള വെന്മേനാട് ചക്കനാത്ത് ഹൗസിൽ ഫാഖിഹ് ഷഹീന ദമ്പദികളുടെ ഇളയ മകനാണ് മുഹമ്മദ് സലാഹ്. സഹോദരങ്ങളായ ഫർഹാനും, മർവയും ചെസ്സിൽ അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

