മലയാള സംഗമവും കവിതാഞ്ജലിയും
text_fieldsമലയാളം മിഷൻ സൂർ ഘടകം സംഘടിപ്പിച്ച മലയാള സംഗമവും കവിതാഞ്ജലിയും
പരിപാടിയിൽ പങ്കെടുത്തവർ
സൂർ: മലയാളം മിഷൻ സൂർ ഘടകം മലയാള സംഗമവും കവിതാഞ്ജലിയും സംഘടിപ്പിച്ചു. പരിപാടി കവിയും മലയാളം മിഷൻ ഡയറക്ടറുമായാ മുരുകൻ കാട്ടാക്കട ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റും മലയാളം മിഷൻ സൂർ മേഖല കമ്മറ്റിയംഗവുമായ ഹസ്ബുല്ല മദാരി അധ്യക്ഷത വഹിച്ചു.
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് സെക്രട്ടറിയും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ എ.കെ. സുനിൽ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗവും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ സൈനുദ്ധീൻ കൊടുവള്ളി, സൂർ മേഖല കമ്മിറ്റി അംഗങ്ങളായ ശ്രീധർ ബാബു, നീരജ് പ്രസാദ് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗവും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും അധ്യാപികയുമായ മഞ്ജു നിഷാദ് നന്ദിയും പറഞ്ഞു.
തുടർന്ന് കവിയും മലയാള മിഷൻ ഭരണ സമിതിയംഗവുമായിരുന്ന സുഗത കുമാരി ടീച്ചറോടുള്ള ആദര സൂചകമായി നടത്തിയ സുഗതാഞ്ജലി കവിതാലാപന മത്സരത്തിൽ (വൈലോപ്പളി കവിതകൾ) ചന്ദ്രമൗലി, ആദിൽ കുരിയൻ വർഗീസ്, മുഹമ്മദ് മാസിൻ എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും പല്ലവി അഭിലാഷ്, ഫാത്തിമ മർവ, ഉത്തര അഭിലാഷ് എന്നിവർ ജൂനിയർ വിഭാഗത്തിലും രക്ഷിതാക്കളുടെ വിഭാഗത്തിൽ സജീവ് ഗോപി, ഐഷാബി, നിഷ സുരേഷ് എന്നിവരും യഥാക്രമം വിജയികളായി
ചടങ്ങിനോടനുബന്ധിച്ചു ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ സൂർ ഇന്ത്യൻ സ്കൂളിൽനിന്നും ഈ വർഷം മലയാളത്തിൽ 100ൽ 100മാർക്ക് നേടിയ മലയാളം മിഷൻ സൂർ പഠനകേന്ദ്രത്തിലെ വിദ്യാർഥികളായ ഫേബ,സൂസൻ,ഷിബുവിനും, 2022ൽ മലയാളത്തിൽ ഉന്നത വിജയം നേടിയ മലയാളം മിഷൻ സൂർ പഠനകേന്ദ്രത്തിലെ കുട്ടികളായ ഹിബ ഷെറിൻ,ഘനശ്യാം എന്നിവർക്കും ഉപഹാരം നൽകി. പരിപാടികൾക്ക് മേഖല കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഫി, ഡോക്ടർ അഭിലാഷ് നായർ,അധ്യാപികമാരായ സുലജ സഞ്ജീവൻ, ദീപ മാധവൻ, ഷംന അനസ്ഖാൻ, റുബീന റാസിഖ്, രേഖ മനോജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

