മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ മരിച്ചു
text_fieldsലക്ഷ്മി
സലാല: മസ്യൂനയിൽ മാൻഹോളിൽ വീണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു.
പാമ്പാടി കോത്തല പുതുപറമ്പിൽ ലക്ഷ്മി വിജയകുമാർ (34) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു.മേയ് 13നാണ് ഇവർ ജോലി ചെയ്തിരുന്ന മസ്യൂനയിൽ അപകടത്തിൽ പെടുന്നത്. താമസസ്ഥലത്തെ മാലിന്യം കളയാൻ മുനിസിപ്പാലിറ്റിയുടെ ഡ്രമിനടുത്തേക്ക് പോകുമ്പോൾ അറിയാതെ മാൻ ഹോളിൽ വീഴുകയായിരുന്നു.
അതിവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വിവരമറിഞ്ഞ് ഭർത്താവ് ദിനുരാജും (ഓപ്പറേഷൻസ് ഹെഡ്, ട്രിഡന്റ് ലിമിറ്റഡ്, പഞ്ചാബ്) സഹോദരൻ അനൂപ് വിജയകുമാറും സലാലയിൽ എത്തിയിരുന്നു. മകൾ: നിള. പാമ്പാടി കമലാലയത്തിൽ വിജയകുമാറിന്റെയും ഓമനയുടെയും മകളാണ് ലക്ഷ്മി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജന്റ് ഡോ.കെ സനാതനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

